Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബേപ്പൂർ ബോട്ടപകടം:...

ബേപ്പൂർ ബോട്ടപകടം: കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

text_fields
bookmark_border
Beypore-Boat-Crash.
cancel

ബേപ്പൂർ: കോഴിക്കോട്​ ​േബപ്പൂരിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു. കോസ്​റ്റ്​ ഗാർഡും നാവികസേനയും മുന്നു ദിവസമായി തെരഞ്ഞിട്ടും​ ഫലമില്ലാത്തതിനെ തുടർന്നാണ്​ തെരച്ചിൽ അവസാനിപ്പിച്ചത്​. പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് തടസമായി. ഇനി കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമാകും ഉണ്ടാവുക. അതേസമയം, കന്യാകുമാരിയില്‍നിന്നുളള മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ജോൺസൺ (19), മിഴ്നാട് കൊളച്ചൽ സ്വദേശിയായ രമ്യാസ് (50) എന്നിവരെയാണ്​ കണ്ടു കിട്ടാനുള്ളത്​. 

സംഭവം നടന്നയുടൻ തമിഴ്നാട് കുളച്ചൽ സ്വദേശികളായ കാർത്തിക് (27), സേവിയർ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്​റ്റ്​ ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട് കൊളച്ചൽ സ്വദേശിയായ ബോട്ടുടമ ആ​േൻറാ (39), തിരുവനന്തപുരം സ്വദേശിയായ പ്രിൻസ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളിൽ കുടുങ്ങിയ നിലയിൽ അടുത്ത ദിവസം ക​െണ്ടത്തുകയും ചെയ്​തിരുന്നു. മറ്റു രണ്ടുപേർക്ക്​ വേണ്ടിയുള്ള ​െതരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. 

ബുധനാഴ്ച രാത്രി 8.30ഓടെ ബേപ്പൂർ തുറമുഖത്തുനിന്ന്​ 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്​. കൊച്ചി ഹാർബറിൽ നിന്ന്​ ബുധനാഴ്ച രാവിലെയാണ് ആ​േൻറായുടെ ഉടമസ്ഥതയിലുള്ള ‘ഇമ്മാനുവൽ’ ബോട്ട്​ മീൻപിടിക്കുന്നതിനായി പുറപ്പെട്ടത്. ബോട്ട്​ അജ്ഞാതകപ്പൽ ഇടിച്ച്​ തകരുകയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boatkerala newsbeyporemalayalam newsShip HitPerson Missing
News Summary - Beypore Boat Crash: Wind up Search for missing - Kerala News
Next Story