ബി.ഫാം പരീക്ഷ ഫെബ്രുവരിയിൽ നടത്തണം –കെ.എസ്.യു
text_fieldsതൃശൂർ: ബി.ഫാം പരീക്ഷ ഫെബ്രുവരിയിൽ നടത്തി വിദ്യാർഥികളുടെ ഉപരിപഠന സാധ്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കേരള ആരോഗ്യ സർവകലാശാല പരീക്ഷ കൺട്രോളർക്ക് നിവേദനം നൽകി. പ്രമുഖ അക്കാദമിക സ്ഥാപനമായ ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (നൈപ്പർ) എം.ഫാം പ്രവേശനത്തിന് പരീക്ഷ എഴുതി അർഹത നേടിയവർക്ക് ക്ലാസ് തുടങ്ങിക്കഴിഞ്ഞു.
കേരളത്തിൽനിന്ന് ധാരാളം കുട്ടികളാണ് നൈപ്പറിൽ പഠിക്കാൻ അവസരം ലഭിച്ചത്. അതേസമയം, ഏഴ്, എട്ട് സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ടില്ല. 2022 ഏപ്രിലിൽ നടത്താനാണ് അധികൃതരുടെ തീരുമാനം. ആറുമാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൈപ്പറിൽ സമർപ്പിക്കണമെന്നിരിക്കെ, വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യത നഷ്ടപ്പെടും. മാത്രമല്ല, അവർ കെട്ടിവെച്ച ആദ്യ സെമസ്റ്റർ ഫീസ് നഷ്ടമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെ ഉപരിപഠന സാധ്യത നിലനിർത്താൻ നടപടി വേണമെന്ന് കെ.എസ്.യു ഫാർമസ്യൂട്ടിക്കൽസ് സയൻസ് യൂനിറ്റ് ഭാരവാഹികൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.