Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right106ാം വയസിൽ നാലാം...

106ാം വയസിൽ നാലാം ക്ലാസ്​ തുല്യതപരീക്ഷ പാസായ ഭാഗീരഥി അമ്മ അന്തരിച്ചു

text_fields
bookmark_border
106ാം വയസിൽ നാലാം ക്ലാസ്​ തുല്യതപരീക്ഷ പാസായ ഭാഗീരഥി അമ്മ അന്തരിച്ചു
cancel
camera_alt

ഏഴാംതരം പഠനത്തിൽ ഓൺലൈൻ നോക്കി പഠിക്കുന്ന ഭാഗീരഥിയമ്മ. അധ്യാപിക എസ്.എൻ.ഷേർളി സമീപം(ഫയൽ ചിത്രം)

കൊല്ലം: 106ാം വയസിൽ നാലാം ക്ലാസ്​ തുല്യതപരീക്ഷ പാസായി വാർത്തകളിൽ ഇടംപിടിച്ച കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മ(107) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതക​ളെ തുടർന്ന്​ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

സംസ്ഥാന സാക്ഷരതാമിഷന്‍റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ്​ തൃക്കരുവ പ്രാക്കുളം നമ്പാളിയഴികത്ത്​ തെക്കതിൽ ഭാഗീരഥി അമ്മ വാർത്തകളിൽ ഇടംപിടിച്ചത്​. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകീബാത്തിൽ ഭാഗീരഥി അമ്മയെ കുറിച്ച്​ പരാമർശിക്കുകയും അഭിനന്ദിക്കുയും ചെയ്​തിരിന്നു.

കേന്ദ്രസർക്കാർ നാരീശക്​തി പുരസ്​കാരം നൽകി ഭാഗീരഥി അമ്മയെ ആദരിച്ചിരുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്​കാര ചടങ്ങുകൾ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhagirathiamma
News Summary - Bhagirathi Amma, who passed the Class IV Equivalency Examination at the age of 106, has passed away
Next Story