മൗനം പൂണ്ട് നിന്നത് സിനിമാലോകം മാത്രം: ഭാഗ്യലക്ഷ്മി
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിക്കപ്പെട്ട കേസിൽ പ്രതികരിക്കാതെ മൗനം പൂണ്ട് നിന്ന സിനിമാലോകത്തെ വിമർശിച്ച് ഡബിങ് ആർട്ടിസ്റ്റ് ഭഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനത്തിനും വേദനക്കും പകരമാവില്ലെന്ന് കുറിക്കുന്ന ഭാഗ്യലക്ഷ്മി മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇടയാക്കിയത് എന്നും കുറിക്കുന്നു. മാധ്യമപ്രവർത്തകരെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട് ഭാഗ്യലക്ഷ്മി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്നാവാം അവൾ ഒന്ന് ഉറങ്ങിയത്..ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം,വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ല.
രണ്ട് ദിവസം മുമ്പും അവളെന്നോട് പറഞ്ഞു,
"ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം, ഞാൻ കരയുന്നുണ്ട്,
പ്രാർത്ഥിക്കുന്നുണ്ട്,എന്റെ ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും,എന്നെ കുറ്റപ്പെടുത്തുന്നവരേയും,എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാത്ഥിക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ട് ചേച്ചി" എന്ന്.
,പണവും സ്വാധിനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപെടാതിരുന്നതിന് കാരണം നിന്‍റെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്,,
ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്,
അതോർത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ..
ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം..ഈ കേസ് ഇത്ര വേഗത്തിൽ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്,അതിന് അവർ കേട്ട പഴി ചെറുതല്ല,Tam Rating കൂട്ടാൻ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമർശനം കേട്ടു..ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും കേൾക്കാത്ത അസഭ്യമില്ല,വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും .എന്നിട്ടും അവർ പിന്മാറാതെ നിന്നു..
പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടേയിരുന്നു..
സിനിമാലോകമോ?
എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു..എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണം.
തെളിവിന്റെ പേരിൽ
കോടതിയിൽ ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം...അത് നമുക്ക് കാത്തിരുന്ന് കാണാം.
സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാൻ,
ശുദ്ധികലശം നടത്താൻ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ഞാനാഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.