Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 11:18 PM IST Updated On
date_range 22 Dec 2021 11:18 PM ISTയുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്‌മി മാർച്ച് മൂന്നിന് ഹാജരാകണം
text_fieldsbookmark_border
തിരുവനന്തപുരം: യുട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി ഉൾെപ്പടെ മൂന്ന് പ്രതികളും മാർച്ച് മൂന്നിന് ഹാജരാകാൻ കോടതി സമൻസ് അയച്ചു. ബുധനാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സ്‌ത്രീകൾക്കെതിരെ അശ്ലീല പരാമർശം പോസ്റ്റ് ചെയ്‌ത വിജയ് പി. നായരെ മർദിച്ച കേസിലാണ് ഭാഗ്യലക്ഷ്‌മി, വെമ്പായം സ്വദേശിനി ദിയ സന, കണ്ണൂർ സ്വദേശി ശ്രീലക്ഷ്‌മി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസെടുത്തത്.
2020 സെപ്റ്റംബർ 26നായിരുന്നു സംഭവം. വിജയ് പി. നായർക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story