ഭാരത് ബന്ദ് തുടങ്ങി; കേരളത്തെ ബാധിക്കില്ല
text_fieldsന്യൂഡൽഹി: ഇന്ധനവില വര്‍ധന, ജി.എസ്.ടി, ഇ- വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. രാവിലെ ആറു മുതൽ രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി) ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് സംഘടനകളും പങ്കെടുക്കില്ല. നാല്‍പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്‍റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യമെമ്പാടും വിപണികള്‍ സ്തംഭിക്കും.
രാജ്യത്തെ 1500 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങലും നടക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.