ഭാരത് ജോഡോ യാത്ര ഇനി 18 നാൾ കേരളത്തിൽ
text_fieldsതിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇനി 18 ദിവസം കേരളത്തിൽ. തലസ്ഥാന ജില്ലയിൽ പ്രവേശിച്ച ജാഥ തിങ്കളാഴ്ച രാവിലെ ഏഴിന് വെള്ളായണി ജങ്ഷനില്‍ നിന്നാരംഭിച്ച് 11ന് പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തും. വൈകീട്ട് നാലിന് പട്ടത്തുനിന്ന് പുനരാരംഭിച്ച് രാത്രി ഏഴിന് കഴക്കൂട്ടത്ത് സമാപിക്കും.
കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. ഇതര ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും.
രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രയുടെ സമയക്രമം.
ഭാരത് ജോഡോ യാത്രയില്‍ 300 പദയാത്രികരാണുള്ളത്. കെ.പി.സി.സി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പാര്‍ട്ടി ജില്ല കേന്ദ്രങ്ങളില്‍ സ്വാഗതസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. യാത്ര പ്രവര്‍ത്തനങ്ങളുടെ ഏകോപനം, രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തേണ്ടവരുടെ പട്ടിക തയാറാക്കല്‍, പ്രോഗ്രാമുകള്‍, ഭക്ഷണം, താമസം എന്നിവ ക്രമീകരിക്കൽ, പ്രചാരണം, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ അടുക്കുംചിട്ടയുമായി യാത്രയെ മുന്നോട്ടുനയിക്കൽ, പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തൽ, നിയമപരമായ തടസ്സങ്ങള്‍ പരിഹരിക്കൽ എന്നിവക്കായി കെ.പി.സി.സി ഉപസമിതികളുമുണ്ട്.
ഇനിയുള്ള ദിവസങ്ങൾ ഇങ്ങനെ:
തിരുവനന്തപുരം -സെപ്റ്റംബർ 12,13,14.
കൊല്ലം -14, 15, 16. ആലപ്പുഴ -17, 18, 19, 20
എറണാകുളം -21, 22. തൃശൂർ -23, 24, 25
പാലക്കാട് -26, 27. മലപ്പുറം -28, 29.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.