ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല
text_fieldsന്യൂഡൽഹി / തിരുവനന്തപുരം: ഭീം ആർമിയുടെ ഭാരത് ബന്ദിനെ പിന്തുണച്ച് കേരളത്തിൽ ദലിത് സംയുക്ത സമിതി ആഹ്വാനം ചെയ ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല. മിക്കയിടങ്ങളിലും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നുണ്ട്. സ്വകാര്യവാഹനങ്ങളും നിരത്തിലുണ്ട്. സംസ്ഥാനത്ത് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ വിധി ഭരണഘടന വിരുദ്ധമാണെന്നും തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ആസാദ് സമരം പ്രഖ്യാപിച്ചത്.
കേരളത്തിൽ ആദിവാസി ഗോത്രമഹാസഭ, കെ.ഡി.പി, ഭീം ആർമി, കെ.സി.എസ്, ഡി.എച്ച്.ആർ.എം, എ.കെ.സി.എച്ച്.എം.എസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, എ.എസ്.ഫോർ, എൻ.ഡി.എൽ.എഫ് എന്നീ സംഘടനകളാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.