മുൻ യു.എസ് അംബാസഡർ ടി.പി ശ്രീനിവാസന്റെ ഭാര്യ ഭരതനാട്യം വിദഗ്ധ ചന്ദ്രലേഖ നിര്യാതയായി
text_fieldsതിരുവനന്തപുരം: നർത്തകിയും സാമൂഹികപ്രവർത്തകയും മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ ഭാര്യയുമായ ചന്ദ്രലേഖ ശ്രീനിവാസൻ (74) അന്തരിച്ചു. ജവഹർനഗർ ശ്രീലേഖയിലായിരുന്നു താമസം. കുമാരപുരം കരുണ ചാരിറ്റബിൾ ഇന്റർനാഷനലിന്റെ സ്ഥാപക ചെയർപേഴ്സനാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. ഭരതനാട്യം നർത്തകിയായിരുന്നു.
മക്കൾ: ശ്രീനാഥ് ശ്രീനിവാസൻ (മാധ്യമ വിഭാഗം അധ്യാപകൻ, കൊളംബിയ സർവകലാശാല), ശ്രീകാന്ത് ശ്രീനിവാസൻ (ദുബൈ). മരുമക്കൾ: രൂപ ഉണ്ണികൃഷ്ണൻ (അന്താരാഷ്ട്ര ഷൂട്ടിങ് താരം), ഷരാവതി ചോക്സി (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.