ഭവൻസ് ലോ കോളജിൽ ബീഫ് വിവാദം
text_fieldsകോഴിക്കോട്: രാമനാട്ടുകര ഭവൻസ് ലോ കോളജിൽ ബീഫിെൻറ പേരിൽ വിവാദം. കാമ്പസിൽ ബീഫ് വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കോളജ് യൂനിയൻ മുൻ ചെയർമാൻ എ.ടി. സർജാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കാമ്പസിൽ വർഗീയപ്രശ്നമുണ്ടാക്കാനാണ് വിദ്യാർഥി ശ്രമിച്ചതെന്നും ഗുരുതര കുറ്റം ചെയ്തതിന് ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്ചക്കകം മറുപടി നൽകാനും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
കോളജിൽ പുറമെനിന്നുള്ള ആളുകളെ കൊണ്ടുവന്ന് നിരന്തരം പ്രശ്നമുണ്ടാക്കുകയാണെന്നും വർഗീയവാദികളുടെ ഏജൻറായാണ് വിദ്യാർഥി പ്രവർത്തിക്കുന്നതെന്നും നോട്ടീസിലുണ്ട്. ഒരു വിഭാഗത്തിെൻറ വിശ്വാസങ്ങളെ ബോധപൂർവം അവഹേളിക്കാൻ വിദ്യാർഥി ശ്രമിച്ചതായും നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് വിദ്യാർഥിക്ക് നോട്ടീസ് ലഭിച്ചത്.
അതേസമയം, കോളജിലെ കാൻറീൻ പ്രവർത്തിക്കാത്തതിെൻറ പേരിൽ ഭക്ഷണം വിതരണം ചെയ്തത് വർഗീയവത്കരിക്കാനാണ് ശ്രമമെന്ന് വിദ്യാർഥികൾ പറഞ്ഞു. ചോറും സാമ്പാറിനുമൊപ്പം പൊരിച്ച കോഴിയും വിളമ്പി പ്രതീകാത്മക കാൻറീൻ ഒരുക്കുകയാണുണ്ടായത്.
കോളജിലെ സൗകര്യങ്ങൾ ചോദ്യം ചെയ്തതാണ് മാനേജ്മെൻറിനെ പ്രകോപിപ്പിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു. നോട്ടീസ് കൈപ്പറ്റി മറുപടി നൽകാൻപോലും കഴിയാത്തവിധം പ്രിൻസിപ്പൽ നാട്ടിലേക്ക് പോയെന്നും ഇവർ കുറ്റപ്പെടുത്തി.
അതേസമയം, കോളജിെൻറ അച്ചടക്കത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും പച്ചക്കറി ഇനങ്ങളാണ് കാൻറീനിലെ ഭക്ഷണമെന്നും കോളജ് ഡയറക്ടർ പി. പരമേശ്വരൻ പറഞ്ഞു. വിദ്യാർഥിയുടെ മറുപടി ലഭിച്ചശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.