Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംശയത്തിന്‍െറ നിഴലില്‍...

സംശയത്തിന്‍െറ നിഴലില്‍ ഒരു സമൂഹം

text_fields
bookmark_border
സംശയത്തിന്‍െറ നിഴലില്‍ ഒരു സമൂഹം
cancel

സമീപകാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്ത കേസിലെ പ്രതി ഇതര സംസ്ഥാന തൊഴിലാളിയായതിനാല്‍തന്നെ, അവര്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണി സംബന്ധിച്ചും ചൂടേറിയ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍, ഒരു വിഭാഗം സൃഷ്ടിക്കുന്ന ഭയാശങ്കകള്‍മൂലം വേഷത്തിലും ഭാഷയിലും വേറിട്ടുനില്‍ക്കുന്നവരെ കേരളം അന്യരായി കണ്ട് അകറ്റിനിര്‍ത്തുകയാണ്.

ഭയാശങ്കകള്‍
തൊഴിലാളികളായി കേരളത്തിലത്തെി പിടിച്ചുപറി, കൊലപാതകം, മോഷണം തുടങ്ങിയ കേസുകളില്‍പെട്ട് തടവറയിലാകുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഒരു വര്‍ഷംമുമ്പ് മലപ്പുറം മുണ്ടുപറമ്പില്‍ പണത്തിനും മൊബൈല്‍ ഫോണിനുംവേണ്ടി നടത്തിയ കൊലക്കേസില്‍ പ്രതികളായത് ഇതര സംസ്ഥാന തൊഴിലാളികളാണ്. തൃശൂരിലെ പാവറട്ടിയില്‍ ഉമ്മയും മകളും ഉറങ്ങിക്കിടന്ന വീടിന് തീവെച്ച സംഭവത്തില്‍ പിടിയിലായത് പശ്ചിമ ബംഗാള്‍ സ്വദേശി മുജീബുല്‍ അലി മണ്ഡല്‍. ഇയാളുടെ പ്രണയാഭ്യര്‍ഥന യുവതി നിരസിച്ചതാണ് കാരണം. തൊടുപുഴയില്‍ പെട്രോള്‍പമ്പ് ഉടമയെയും ഭാര്യയെയും കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നത് അസം, ബംഗാള്‍, ബിഹാര്‍ സ്വദേശികള്‍.  
ഇവര്‍ കവര്‍ച്ചക്ക് സ്വീകരിച്ച രീതി ആരെയും കെണിയില്‍ വീഴ്ത്തുന്നതായിരുന്നു. അര്‍ധരാത്രി ഒരു കുട്ടി വീടിനു മുന്നില്‍ നിന്ന് അലമുറയിട്ട് കരയുന്നു. എന്താണ് സംഭവമെന്ന് അന്വേഷിക്കാന്‍ ഗൃഹനാഥന്‍ വാതില്‍ തുറന്നതോടെ ഒളിച്ചുനിന്ന നാലംഗ സംഘം വീടിനുള്ളിലേക്ക് കയറി പണം കവരുകയായിരുന്നു.  നാലു വര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയില്‍ ആറ് കൊലപാതകക്കേസുകളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിയായത്.  
കസബ സ്റ്റേഷന്‍ പരിധിയില്‍ മാത്രം മൂന്ന് കൊലക്കേസുകള്‍. കവര്‍ച്ചയും കൊലപാതകവും മാത്രമല്ല, മാനഭംഗക്കേസുകളും കൂടിവരുന്നു.
നിലമ്പൂര്‍ ആറ്റിന്‍പാറ ആദിവാസി കോളനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത് ആറ്റിന്‍പാറ പവര്‍ പ്രോജക്ട് നിര്‍മാണ പ്രവര്‍ത്തനത്തിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് പെണ്‍കുട്ടികള്‍ മഹിളാ സമഖ്യ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.  തിരുവനന്തപുരം അരുവിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിടിയിലായത് ബിഭൂതി അധികാരിയെന്ന ബംഗാളി തൊഴിലാളി.
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ  2015 അവസാനം വരെയുള്ള കണക്കനുസരിച്ച് 2600 ഇതര സംസ്ഥാന തൊഴിലാളികളാണ് വിവിധ കേസുകളില്‍ പ്രതികളായത്. ട്രെയിനുകളില്‍ മാത്രമുള്ള കുറ്റകൃത്യത്തിന് 88 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകൂടി വരുമ്പോള്‍ കേസില്‍ പ്രതികളായവരുടെ എണ്ണം 4000 കവിയുമെന്നാണ് പൊലീസ് നിഗമനം.
ക്വട്ടേഷനും

മയക്കുമരുന്ന് കടത്തും
മയക്കുമരുന്നിന്‍െറയും നിരോധിത പുകയില ഉല്‍പന്നങ്ങളുടെയും ഉപഭോക്താക്കളും വാഹകരുമാണ് ഇവരില്‍ ഏറെയും.   അബ്കാരി കേസുകള്‍,  മയക്കുമരുന്ന് കേസുകള്‍, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തല്‍ തുടങ്ങിയവയില്‍ ഭൂരിപക്ഷവും പിടിയിലാകുന്നത് ഈ വിഭാഗമാണെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് തലയാടിനടുത്ത് വയലട ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടത് നവീന്‍ യാദവ് എന്ന മഹാരാഷ്ട്രക്കാരന്‍.  ലീല എന്ന വീട്ടമ്മയെയും ലീലയുടെ ഭര്‍തൃപിതാവ് ഗോപാലനെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ലീല നല്‍കിയ മൂന്നു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് ലീലയെ കൊലപ്പെടുത്തിയത്. ഈ പോക്ക് തുടരുകയാണെങ്കില്‍ കേരളത്തിലെ ക്വട്ടേഷന്‍ രംഗം വൈകാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

‘ഭായിമാരില്‍ മോസ്്റ്റ് വാണ്ടഡ്സും’
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരെക്കുറിച്ച് കൂടെ താമസിക്കുന്നവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കുപോലും പേരല്ലാതെ മറ്റു വിവരങ്ങള്‍ അറിയണമെന്നില്ല. അസമില്‍ പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ബോഡോ തീവ്രവാദിയെ ഒന്നര മാസംമുമ്പ് കൊല്ലം നഗരമധ്യത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ആശ്രാമത്തെ ഹോളോബ്രിക്സ് സ്ഥാപനത്തില്‍ കഴിഞ്ഞിരുന്നയാള്‍ അസം പൊലീസും മിലിട്ടറി ഇന്‍റലിജന്‍സുമടക്കം വര്‍ഷങ്ങളായി നിരീക്ഷിക്കുന്ന കുറ്റവാളിയാണെന്ന് സ്ഥാപനമുടമയോ ഒപ്പം താമസിച്ചിരുന്ന തൊഴിലാളികളോ അറിഞ്ഞിരുന്നില്ല. അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോള്‍ മാത്രമാണ് പിടിയിലായത് ‘മോസ്റ്റ് വാണ്ടഡ്’  കുറ്റവാളിയാണെന്ന് കൊല്ലം സിറ്റി പൊലീസടക്കം അറിയുന്നത്.  ഒടുവില്‍ ഇയാളെ അസം പൊലീസിന് കൈമാറി.
കേസുകളില്‍പെട്ട് കേരളം വിടുന്നവരെ ബംഗാളിലോ അസമിലോ എത്തി കണ്ടത്തെുക ഏറെ പ്രയാസം. ഇത്തരം അന്വേഷണങ്ങളുമായി അവിടത്തെ പൊലീസുകാര്‍ വേണ്ടവിധം സഹകരിക്കാറുമില്ല. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു കേസില്‍ ഉള്‍പ്പെട്ട പ്രതിയെ തേടി ബംഗാളില്‍ വ്യാപക തിരച്ചില്‍ നടത്തിയ അന്വേഷണസംഘത്തിന് ഒടുവില്‍ അറിയാനായത് പ്രതി ബംഗ്ളാദേശുകാരനാണെന്നായിരുന്നു.

പണി തേടിയത്തെി പണി തരുന്നവര്‍
പലയിടങ്ങളിലും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഈ വിഭാഗം ഏര്‍പ്പെടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പലപ്പോഴും വീടുകളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ ഒളിഞ്ഞുനോക്കുന്നുവെന്ന ആക്ഷേപത്തത്തെുടര്‍ന്ന് കോഴിക്കോട് ഫറോക്ക്  കോടമ്പുഴയില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ് നാട്ടുകാര്‍. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയാണ് പദ്ധതി.  എല്ലാ തൊഴിലാളികള്‍ക്കും കമ്പനികള്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും രാത്രി ഒമ്പതിനുശേഷം പുറത്തിറങ്ങരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിലെ ബെഡില്‍ മദ്യപിച്ച് കയറിക്കിടന്ന സംഭവവുമുണ്ട്.

‘ഭായി’യും ‘ചേട്ട’നുമൊക്കെയാണ്, പക്ഷേ...
മലയാളിജീവിതത്തിന്‍െറ ഒഴിവാക്കാനാകാത്ത ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മാറിക്കഴിഞ്ഞു. മലയാളി ഹിന്ദി പഠിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ഇവര്‍ മലയാളവും ഇവിടത്തെ മര്യാദകളുമെല്ലാം  വശത്താക്കുന്നത്. ‘ഭായി’മാര്‍ക്ക് മലയാളികളെല്ലാം ‘ചേട്ട’നാണ്. എങ്കിലും ഇവരെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ മലയാളി ഇപ്പോഴും തയാറായിട്ടില്ല. ‘ഭായി’ എന്നൊക്കെ വിളിക്കുമെങ്കിലും പലരും തങ്ങളെ മാവോവാദികളും തീവ്രവാദികളും കൊടുംകുറ്റവാളികളുമായാണ് കാണുന്നതെന്ന് വര്‍ഷങ്ങളായി ഇടുക്കിയിലെ തോട്ടം മേഖലയില്‍ ജോലിചെയ്യുന്ന അസം സ്വദേശി സജിംദാര്‍ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്നത് വര്‍ധിച്ചതോടെ നാട്ടുകാര്‍ക്ക് അവരുടെ നേരെയുള്ള സംശയം പത്തിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇതോടെ വഴിയേ പോകുന്ന പലരും ചോദ്യംചെയ്യലിനും മര്‍ദനത്തിനും ഇരയാകാനും തുടങ്ങി. നിസ്സഹായരാകുന്ന തൊഴിലാളികള്‍ പ്രതികരിക്കാതാകുന്നതോടെ മര്‍ദനം അതിരുകടക്കുകയും മരണത്തിനുവരെ കാരണമാവുകയും ചെയ്യുന്നുണ്ട്.
കള്ളനാണെന്ന് സംശയിച്ച് കോട്ടയത്തുവെച്ച് അസമില്‍നിന്നുള്ള കൈലാഷ് ജ്യോതി ബെഹ്റയെന്ന 30കാരനെ കഴിഞ്ഞ മേയിലാണ്  ജനക്കൂട്ടം തല്ലിക്കൊന്നത്. കൂലി കുടിശ്ശിക ചോദിച്ച ഇതര സംസ്ഥാന തൊഴിലാളികളെ ലേബര്‍ കോണ്‍ട്രാക്ടര്‍ മണ്ണെണ്ണയൊഴിച്ച് തീവെച്ചുകൊന്നതും സാക്ഷര കേരളത്തില്‍തന്നെ.
തങ്ങളുടെ തൊഴിലവസരം തട്ടിയെടുക്കുന്നുവെന്ന് കാണിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി ആക്രമിക്കപ്പെട്ടത് അങ്കമാലിയില്‍. തുടര്‍ച്ചയായി മര്‍ദനത്തിന് ഇരയാകാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച് തിരിച്ചടിക്കുന്ന സംഭവങ്ങളുമുണ്ട്.

 (തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhayi's own kerala
News Summary - bhayis own kerala series
Next Story