ഭെൽ കൈമാറ്റം: ഉത്തരവ് പുനഃപരിശോധിക്കണമെന്ന കേന്ദ്ര ഹരജി ൈഹകോടതി തള്ളി
text_fieldsകൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കാസർകോട്ടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) സംസ്ഥാന സർക്കാറിന് കൈമാറാനുള്ള നടപടികൾ മൂന്നുമാസത്തിനകം പൂർത്തിയാക്കണമെന്ന 2020 ഒക്ടോബർ 13ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന കേന്ദ്ര ഘനവ്യവസായ സെക്രട്ടറിയുടെ ഹരജി ൈഹകോടതി തള്ളി.
കമ്പനിയുടെ ഒാഹരി കൈമാറാനുള്ള കരാറിൽ തുടർ നടപടി ഉണ്ടാകാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി ജീവനക്കാരനും എസ്.ടി.യു ജനറൽ സെക്രട്ടറിയുമായ കെ.പി. മുഹമ്മദ് അഷ്റഫ് നൽകിയ ഹരജിയിലാണ് നേരത്തേ സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഇൗ വിധി പുനഃപരിശോധിക്കണമെന്നായിരുന്നു കേന്ദ്രസർക്കാറിെൻറ ആവശ്യം.
പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി കൈമാറാൻ സങ്കീർണ നടപടിക്രമങ്ങളുണ്ടെന്നും സാമ്പത്തിക കാര്യങ്ങൾ പരിഗണിക്കുന്ന കാബിനറ്റ് കമ്മിറ്റി വിഷയം പരിശോധിക്കണമെന്നുമായിരുന്നു ഹരജിയിലെ വാദം. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ഇൗ വിഷയത്തിൽ കാബിനറ്റ് നോട്ട് തയാറാക്കി നിതി ആയോഗ്, സാമ്പത്തികകാര്യ മന്ത്രാലയം, കേന്ദ്ര തൊഴിൽ മന്ത്രാലയം എന്നിവക്ക് നൽകിയിട്ടുണ്ട്. ഇവരുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, 2017 മുതൽ കേന്ദ്ര മന്ത്രാലയത്തിന് മുന്നിലുള്ള വിഷയമാണിതെന്നും ഒാഹരി കൈമാറ്റ തീരുമാനം മരവിപ്പിച്ചതായി വാദമില്ലെന്നും വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.