ബിഷപ്പ് നാളെ 10 മണിക്ക് ഹാജരാകണം: ചോദ്യാവലി തയാറാക്കി പൊലീസ്
text_fieldsകൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച രാവിലെ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് നിർദേശം. ബുധനാഴ്ച രാവിെല പത്തുമണിക്ക് വൈക്കം ഡി.വൈ.എസ്.പിയുടെ ഒാഫീസിൽ ഹാജരാകണമെന്നാണ് പൊലീസ് നിർദേശം. പൊലീസ് നിർദേശപ്രകാരം സമയബന്ധിതമായി സ്ഥലത്തെത്തുമെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ട്.
കേസിൽ ഫ്രേങ്കാ മുളക്കലിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളും സാക്ഷിമൊഴികളും ഉൾപ്പെടുത്തിയാണ് ചോദ്യാവലി. അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറാക്കിയ ചോദ്യങ്ങൾ മേലുദ്യോഗസ്ഥരുടെ അനുമതിക്കായി കൈമാറിയിരുന്നു.
ബിഷപ്പിനെ ജലന്ധറിൽ എത്തി ചോദ്യം ചെയ്തെങ്കിലും പല കാര്യങ്ങളിലും വൈരുധ്യങ്ങൾ നിലനിന്നിരുന്നു. ഇക്കാര്യങ്ങൾ കന്യാസ്ത്രീയോട് ചോദിച്ച് വ്യക്തത വരുത്തുകയും ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഈ വൈരുധ്യങ്ങളിൽ ബിഷപ്പ് എന്ത് മറുപടി പറയും എന്നാണ് പൊലീസ് നോക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി തയാറാക്കിയ ചോദ്യാവലി കോട്ടയം എസ്.പിക്ക് കൈമാറി. എസ്.പിയും ഐ.ജിയും ചോദ്യാവലി വിശദമായി പരിശോധിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ പൊരുത്തകേടുകൾ ഉണ്ടായാൽ ബിഷപ്പിെൻറ അറസ്റ്റ് ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യൽ രണ്ട് ദിവസമെങ്കിലും നീണ്ടുപോയേക്കാം. ചോദ്യം ചെയ്യലിനായി കോട്ടയം ജില്ലയിൽ 3 സ്ഥലങ്ങൾ പൊലീസ് ക്രമീകരിച്ചിട്ടുണ്ട്. വൈക്കത്ത് ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരായാൽ ബിഷപ്പിനെ പൊലീസ് സംരക്ഷണത്തിൽ ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
കേസിൽ ഫ്രാേങ്കാ മുളക്കൽ ഹൈകോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ബിഷപ്പിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.