ഭൂപേന്ദ്ര യാദവിന്റെ സന്ദർശനം; ബി.ജെ.പിയും കളത്തിൽ
text_fieldsസുൽത്താൻ ബത്തേരി: കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും ജില്ലയിൽ എത്തിയതോടെ ഇടത് -വലത് മുന്നണികൾക്കൊപ്പം വന്യമൃഗ വിഷയം ഉന്നയിച്ച് കളത്തിലിറങ്ങാൻ ബി.ജെ.പിയും. കഴിഞ്ഞദിവസം ഗവർണർ എത്തിയതിന് പിന്നാലെയാണ് മന്ത്രിസഭ ഉപസമിതി അംഗങ്ങൾ ജില്ലയിലെത്തിയത്. വന്യമൃഗ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി 27 തീരുമാനങ്ങളാണ് മന്ത്രിസഭ ഉപസമിതി എടുത്തത്. അതിൽ കൂടുതലായി എന്തെങ്കിലും കേന്ദ്രത്തിന്റെ വകയായി ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
ജില്ല അതിർത്തിയായ പൊൻകുഴിയിൽ ബി.ജെ.പി നേതാക്കൾ മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ദൊട്ടപ്പൻകുളത്തെ സ്വകാര്യ റിസോർട്ടിൽ ബി.ജെ.പി പ്രവർത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വനാതിർത്തി പങ്കിടുന്ന സുൽത്താൻ ബത്തേരി നഗരത്തിന്റെ പ്രത്യേകത ജില്ല നേതാക്കൾ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടതിനു ശേഷം കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതാക്കളിൽ നിന്ന് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.