ബൈബ്ള്‍ കത്തിച്ച് വിഡിയോ പ്രചരിപ്പിച്ചു; യുവാവ് റിമാൻഡിൽ
text_fieldsകാസർകോട്: ബൈബ്ള്‍ കത്തിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. മുളിയാര്‍ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് (34) അറസ്റ്റ് ചെയ്തത്.
ബൈബ്ള്‍ നിലത്തുവെച്ച് വെളിച്ചെണ്ണയൊഴിച്ച് സ്റ്റൗവില്‍നിന്ന് തീപടര്‍ത്തി കത്തിക്കുന്ന വിഡിയോയാണ് പ്രചരിപ്പിച്ചത്. ഡെന്മാര്ക്കിലെ രാഷ്ട്രീയ നേതാവ് റാസ്മസ് പാലുദാന് ഖുര്‍ആന്‍ കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് ബൈബ്ള്‍ കത്തിക്കുന്നതെന്നാണ് മുസ്തഫ വിഡിയോയില്‍ പറയുന്നത്. ഐ.പി.സി 153 എ (വർഗീയ കലാപത്തിന് പ്രേരണ), 295 എ (മതത്തെ അവഹേളിക്കാൻ ഉദ്ദേശിച്ച് പ്രവർത്തിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് മുളിയാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പുല്‍ക്കൂട് തകര്‍ത്ത കേസിലും മുസ്തഫ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.