അവധിയായി; സൈക്കിളിൽ തിമിർപ്പായി
text_fieldsകൊച്ചി: അവധിക്കാലമായതോടെ സൈക്കിൾ വിപണി സജീവമായി. ഏറെ പുതുമകളോടെയും വൈവിധ്യങ്ങളോടെയുമാണ് ഇത്തവണയും കുട്ടികൾക്കായി സൈക്കിളുകൾ അണിഞ്ഞൊരുങ്ങുന്നത്. അവധി ആഘോഷത്തിെൻറ ഭാഗമായ ‘ഉൗരു ചുറ്റലി’ന് പഴയ സൈക്കിളുകൾ കുട്ടികൾ പൊടിതട്ടി പുറത്തെടുത്തതോടെ അറ്റകുറ്റപ്പണിക്കാർക്കും വിശ്രമമില്ലാത്ത ദിവസങ്ങളായി.
സാധാരണ മാസങ്ങളിലേതിനേക്കാൾ ഒന്നരയിരട്ടിയോളം വിൽപനയാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ ഉണ്ടാകാറുള്ളതെന്ന് എറണാകുളം ചിറ്റൂർ റോഡിലെ പവൻ ൈസക്കിൾസ് ഉടമ ബോബൻ വി. ശശി ‘മാധ്യമ’ത്തോട് പറഞ്ഞു. സാധാരണ മാസങ്ങളിൽ ദിവസം 10 സൈക്കിൾ വിൽക്കുന്നിടത്ത് വേനലവധിക്കാലത്ത് 25 എണ്ണത്തിെൻറയെങ്കിലും വിൽപന നടക്കാറുണ്ട്. എന്നാൽ, ജി.എസ്.ടിയും സാമ്പത്തിക മാന്ദ്യവും ഇത്തവണ മൊത്ത വിൽപനയെ ബാധിക്കുമോയെന്ന ആശങ്ക കച്ചവടക്കാർക്കുണ്ട്.
ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലുള്ള കുട്ടികളാണ് ആവശ്യക്കാരായി കൂടുതൽ എത്താറുള്ളത്. എന്നാൽ, പഴയ കാലത്തേതു േപാലെ മുന്തിയ ബ്രാൻഡുകളെ ആരാധിക്കുന്നവർ അധികമില്ല. കാഴ്ചയിൽ ആകർഷണീയതയും കൂടുതൽ സംവിധാനങ്ങളുമുള്ളവയാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. ഗിയറുള്ള സൈക്കിളാണ് വർഷങ്ങളായി കുട്ടികൾക്കിടയിലെ മുഖ്യ ആകർഷണം. ഇവ 6500 രൂപ മുതൽ ലഭ്യമാണ്. ഗിയറില്ലാത്തത് 5,500 രൂപ മുതൽ ലഭിക്കും. ലക്ഷങ്ങൾ വിലയുള്ള സൈക്കിളുകളും വിപണിയിലുണ്ട്.
അലോയ് വീലും ഡിസ്ക് ഫ്രെയിമുമുള്ള സൈക്കിളുകളും ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. കാറുകൾക്ക് പിന്നിലും മുകളിലും സൈക്കിൾ കെട്ടിവെച്ച് വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്ര പതിവായതോടെ ഇത്തരം യാത്രക്ക് ഉതകുന്ന സൈക്കിളുകൾക്ക് ആവശ്യക്കാരേറിയതായി ബോബൻ ചൂണ്ടിക്കാട്ടി. ഇവർക്കായി മടക്കാൻ സാധിക്കുന്ന സൈക്കിളുകളും വിൽപനക്ക് എത്തിച്ചിട്ടുണ്ട്. ഉൾനാടുകളിലേക്കുപോലും സൈക്കിളിൽ സവാരി നടത്തലാണ് ഇത്തരം യാത്രക്കാരുടെ ലക്ഷ്യം. 15,000 രൂപ മുതലാണ് ഇവയുടെ വില. സ്കൂൾ യാത്ര ലക്ഷ്യമിട്ട് ചില കുട്ടികൾ അവധിക്കാലത്തിെൻറ അവസാനമാണ് പുതിയ സൈക്കിൾ വാങ്ങാറുള്ളതെന്നതിനാൽ മേയ് അവസാനം വരെ സീസൺ സജീവമായി നിൽക്കും.
ചില ഷോപ്പുകൾ എക്സ്ചേഞ്ച് ഒാഫർ നൽകിയും വിപണി സജീവമാക്കുന്നുണ്ട്. അറ്റകുറ്റ പണി കേന്ദ്രങ്ങൾ പഴയ സൈക്കിൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാധാരണയിലേക്കാൾ ഇരട്ടിയാണ് അറ്റകുറ്റപ്പണിക്ക് അവധിക്കാലത്തു വരുന്നതെന്ന് കാക്കനാട് സീപോർട്ട് -എയർപോർട്ട് റോഡിൽ കട നടത്തുന്ന അബ്ദുല്ല പറയുന്നു. സൈക്കിൾ മൊത്തം അഴിച്ച് നന്നാക്കാൻ 500 രൂപയാണ് ഇൗടാക്കുന്നത്. പാർട്സുകളുടെ വില പുറമെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.