ബിനാലെ ഉയർത്തുന്നത് അന്യവത്കരിക്കപ്പെട്ടവരുടെ ശബ്ദം -സീതാറാം യെച്ചൂരി
text_fieldsഫോർട്ട്കൊച്ചി: പലതലങ്ങളിലും വിവിധ കാരണങ്ങളാലും അന്യവത്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് ബിനാലെ ഉയർത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ആർട്ടിസ്റ്റുകളുടെ അഭിരുചികളിൽ ഉണ്ടായ പുരോഗമനപരമായ മാറ്റം ശ്രദ്ധേയവും അഭിനന്ദനീയവുമാണെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
നേരത്തേ പരിഗണിക്കപ്പെടാതെ പോയ പലവിഷയങ്ങളും മൂല്യവത്തായ ആവിഷ്കരണത്തിന് ആർട്ടിസ്റ്റുകൾ ആധാരമാക്കിയിരിക്കുന്നു. കോവിഡ് കാലം മനുഷ്യരാശിക്ക് നൽകിയ കടുത്ത അനുഭവങ്ങൾ ഇതിനൊരു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിൽ സീതാറാം യെച്ചൂരിയെ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, ഏരിയ സെക്രട്ടറി കെ.എം. റിയാദ് എന്നിവർ യെച്ചൂരിക്ക് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.