വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട; അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsവേങ്ങര: പറപ്പൂർ സൂപ്പിബസാറിൽനിന്ന് 6.9 കിലോഗ്രാം കഞ്ചാവ് വേങ്ങര പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂപ്പി ബസാർ ജങ്ഷനിലെ മുഹമ്മദ് ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽനിന്നാണ് പശ്ചിമ ബംഗാൾ സ്വദേശിയായ സമീം മൊണ്ടാലിനെ(28) അറസ്റ്റ് ചെയ്തത്.
വേങ്ങര ബസ് സ്റ്റാൻഡിലും പരിസരത്തും അന്തർസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ചില്ലറ വിൽപ്പനക്കായി നാട്ടിൽനിന്ന് കൊണ്ടുവന്ന വലിയ പാക്കറ്റാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.
കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ അശ്വിത് എസ്. കാരന്മയിൽ, വേങ്ങര പൊലീസ് സബ് ഇൻസ്പെക്ടർമാരായ ടി.ഡി. ബിജു, സി.സി. രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിതേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ജയരാജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.