സുരക്ഷിത തീരുമാനത്തിലൂടെ ലീഗ് ഒഴിവാക്കിയത് വലിയ പൊട്ടിത്തെറി
text_fieldsകോഴിക്കോട്: പാർട്ടിയിൽ വലിയ പ്രത്യാഘാതമുണ്ടായേക്കാവുന്ന സാഹചര്യമാണ് സുരക്ഷിത തീരുമാനത്തിലൂടെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ആസൂത്രിതമായി ഒഴിവാക്കിയത്.
മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടി എടുക്കാതിരുന്നതിലൂടെ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കു മാത്രമാണ് ക്ഷീണമുണ്ടാക്കിയതെങ്കിൽ നടപടി ഉണ്ടായിരുന്നെങ്കിൽ പാണക്കാട് കുടുംബത്തിനും പാർട്ടിക്കും അത് വലിയ പരിക്കേൽപിക്കുമായിരുന്നു. കെ.ടി. ജലീൽ അടക്കമുള്ളവർ മുതലെടുക്കാൻ തക്കംപാർത്തിരിക്കുേമ്പാൾ കരുതലോടെ തീരുമാനമെടുക്കണമെന്ന ധാരണയാണ് നേതാക്കൾക്കിടയിൽ രൂപപ്പെട്ടത്. വിഷയത്തിൽ പാണക്കാട് കുടുംബത്തിൽ അഭിപ്രായ ഐക്യം രൂപപ്പെട്ടതോടെ നടപടി ഒഴിവാക്കുന്നതിലേക്ക് കാര്യങ്ങളെത്താൻ പ്രയാസപ്പെടേണ്ടിവന്നില്ല.
ഹൈദരലി തങ്ങളുടെ അസാന്നിധ്യത്തിൽ ചേരുന്ന ഉന്നതാധികാര സമിതി യോഗം സാധാരണ ഗതിയിൽ സാദിഖലി തങ്ങളുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും കൈപ്പിടിയിൽ ഒതുങ്ങേണ്ടതാണ്.
എന്നാൽ, പാണക്കാട് കുടുംബം നേരേത്ത റശീദലി തങ്ങളുടെ നേതൃത്വത്തിൽ അനൗദ്യോഗിക യോഗം ചേർന്ന് അഭിപ്രായ ഐക്യം രൂപപ്പെടുത്തിയിരുന്നു. മുഈനലി തങ്ങളുടെ നടപടിയെ കുടുംബത്തിലെ ആരും ന്യായീകരിച്ചില്ല. നേരേത്തതെന്ന മുഈനലിയുടെ ചില നിലപാടുകളോട് വിരുദ്ധാഭിപ്രായമുള്ളവരാണ് കുടുംബത്തിലെ ഭൂരിഭാഗം പേരും. വാർത്തസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത് ശരിയായില്ലെന്ന നിലപാടിൽ കുടുംബം എത്തുകയും അത് മുഈനലിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. കുടുംബത്തിന് പുറത്തുള്ളവരാണ് ഇത് ചെയ്തതെങ്കിൽ അയാൾ പാർട്ടിയിൽ ഉണ്ടാകില്ലെന്നും അവർ മുഈനലിയോട് വ്യക്തമാക്കി. അതേസമയം, മുഈനലിയുടെ പ്രകൃതമനുസരിച്ച്, ധിറുതിപ്പെട്ടുള്ള എന്തെങ്കിലും നടപടി ഉണ്ടാകുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കിയേക്കുമെന്ന നിഗമനത്തിലാണ് പാണക്കാട് കുടുംബം എത്തിയത്. കർശന നിലപാട് സ്വീകരിച്ച സാദിഖലി തങ്ങൾക്കും വഴങ്ങുകയല്ലാതെ നിർവാഹമുണ്ടായില്ല.
തികഞ്ഞ അച്ചടക്കവിരുദ്ധ നടപടിയാണ് മുഈനലിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നതിനാൽ ഏതെങ്കിലും വിധത്തിലുള്ള നടപടി വേണമെന്ന നിലപാടായിരുന്നു കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നത്. മുഈനലിയുടെ നിലപാടിനെ തള്ളി ജനറൽ െസക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാം മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിച്ചതും ഇതിെൻറ ഭാഗമായിരുന്നു. എന്നാൽ, പാണക്കാട് കുടുംബത്തിെൻറ നിലപാട് അവർ ഒന്നിച്ചെത്തി യോഗത്തിൽ വ്യക്തമാക്കിയതോടെ മറ്റു നേതാക്കളാരും നടപടിയെ പിന്തുണക്കാനുണ്ടായില്ല. പാണക്കാട് കുടുംബത്തിെൻറ തീരുമാനത്തിന് പുറത്ത് ചർച്ച നടത്തുക ലീഗിൽ പതിവില്ലാത്തതിനാൽ യോഗം പെട്ടെന്നുള്ള നടപടി ഒഴിവാക്കുന്നതിലേക്ക് എത്തുകയായിരുന്നു.
അതോടൊപ്പം, മുഈനലി ഉയർത്തിയ വിഷയം പാർട്ടിക്കകത്ത് കൂടുതൽ ചർച്ചകളിലേക്കും പ്രശ്നങ്ങളിലേക്കും വഴിതുറന്നിട്ടുണ്ട്. ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടറായ ശമീറിനെ ഉപയോഗിച്ച് പത്രത്തിെൻറ മറവിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് മുഈനലി വെളിപ്പെടുത്തിയത്. ചന്ദ്രികയിലെ ജീവനക്കാർ വളരെ മുേമ്പ ഇക്കാര്യം പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായിരുന്നില്ലത്രെ. ഇതേതുടർന്നാണ് ജീവനക്കാർ മുഈനലിയുടെ സഹായം തേടിയത്. ഹൈദരലി തങ്ങൾ മുഈനലിയെ ചുമതലപ്പെടുത്തിയ രേഖയുമായി പത്രത്തിെൻറ കാര്യങ്ങളിൽ ഇടപെട്ടപ്പോഴാണ് ഞെട്ടിക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് ബോധ്യമുണ്ടാകുന്നതും മുഈനലി പരസ്യമായി വിമർശനം ഉന്നയിക്കുന്നതും. ജീവനക്കാർക്കിടയിൽ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നം ഇപ്പോൾ പാർട്ടിവേദികളിൽ ചർച്ചയാകുന്ന സ്ഥിതി രൂപപ്പെട്ടതാണ് അവരുടെ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.