Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ വൻ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 20 പേരിൽ നിന്നായി 23 കിലോഗ്രാം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ വൻ സ്വർണവേട്ട; 20 പേരിൽ നിന്നായി 23 കിലോഗ്രാം പിടികൂടി
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല്​ സ്ത്രീകൾ ഉൾപ്പെടെ 20 പേരിൽ നിന്നായി 23 കിലോഗ്രാം സ്വർണമാണ്​ പിടികൂടിയത്​. കൊച്ചി കസ്റ്റംസ്​ പ്രിവന്‍റിവ്​ കമീഷ​ണറേറ്റിലെ ഉ​ദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്​ പത്ത്​ കോടിയിലധികം മൂല്യമുള്ള സ്വർണം പിടികൂടിയത്​.

കള്ളക്കടത്ത്​ സ്വർണം എത്തുന്നതായ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡെസേർട്ട്​ സ്റ്റോം എന്ന പേരിലായിരുന്നു പ്രത്യേക പരിശോധന. പ്രിവന്‍റിവ്​ അഡീഷനൽ കമീഷണർ എം. വസന്തകേശൻ, അസി. കമീഷണർ പി.ജി. ലാലു എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ സംഘമാണ്​ പരിശോധനക്കെത്തിയത്​. കോഴിക്കോട്​ കസ്റ്റംസ്​ പ്രിവന്‍റിവ്​ ഡിവിഷനിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു. ചൊവ്വാഴ്ച രാത്രി പത്ത്​ മുതൽ ബുധനാഴ്ച ഉച്ചക്ക്​ ഒന്നു വരെയയിരുന്നു പരിശോധന.

ദുബൈ, അബൂദബി, ജിദ്ദ എന്നിവിടങ്ങളിൽനിന്ന്​​ ഏഴ്​ വിമാനങ്ങളിലെത്തിയ യാത്രക്കാരിൽനിന്നാണ്​ സ്വർണം കണ്ടെടുത്ത്​. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമിശ്രിതവും പിടികൂടിയവയിൽ ഉൾപ്പെടും. സ്വർണത്തിന്​ പുറമെ രണ്ട്​ കാറുകളും കസ്റ്റംസ്​ വിഭാഗം പിടിച്ചെടുത്തു. സ്വർണം അയച്ചവരെ കണ്ടെത്താൻ കസ്റ്റംസ്​ അന്വേഷണം പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuglekaripur
News Summary - Big gold hunt in Karipur
Next Story