കരിപ്പൂരിൽ വലിയ വിമാനം: സുരക്ഷ വിലയിരുത്തൽ ഇന്ന്
text_fieldsകരിപ്പൂർ: വിമാനാപകടത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷ വിലയിരുത്തൽ (സേഫ്റ്റി അസസ്മെൻറ്) ചൊവ്വാഴ്ച നടക്കും. വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥർ, സർവിസിന് താൽപര്യം പ്രകടിപ്പിച്ച കമ്പനികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് എന്നിവയാണ് പെങ്കടുക്കുക. ഒാൺലൈനിലൂടെയാകും കമ്പനി പ്രതിനിധികൾ സംബന്ധിക്കുക.
നവംബർ 25ന് വ്യോമയാന മന്ത്രാലയത്തിെൻറ നിർദേശപ്രകാരം ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ദുരൈരാജിെൻറ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിൽ പരിശോധന നടത്തുകയും അടിയന്തരമായി നടപടി സ്വീകരിക്കാനും നിർദേശിച്ചിരുന്നു. തുടർന്ന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഡി.ജി.സി.എക്ക് റിേപ്പാർട്ട് നൽകി.
ചൊവ്വാഴ്ചയിലെ യോഗത്തിൽ വിദഗ്ധ സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ കമ്പനികളുമായി ചർച്ച ചെയ്യും. ഇതിന് ശേഷം സ്റ്റാൻഡേഡ് ഒാപറേറ്റിങ് പ്രൊസീഡ്യർ (എസ്.ഒ.പി) സമഗ്രമായി പരിഷ്കരിക്കും. തുടർന്ന് അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിക്കും. ഇതിന് ശേഷമാണ് വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.