പൂരക്കളിയിൽ ബിഹാർ തിളക്കവും
text_fieldsതിരുവനന്തപുരം: മലയാളക്കരയുടെ മഹാമേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ബിഹാർ സ്വദേശിയും. തുടർച്ചയായി രണ്ടാം വർഷവും ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി അരങ്ങിലാണ് ബിഹാർ സ്വദേശി ക്രിഷ്കുമാർ മലയാളത്തിൽ പാട്ടുപാടി ചുവടുവെച്ചത്. കൊല്ലം കൊട്ടാരക്കര വെണ്ടാർ എസ്.വി.എം.എം.എച്ച്.എസ്.എസ് വിദ്യാർഥിയാണ് ക്രിഷ്കുമാർ. സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നതോടെ കലയോടുണ്ടായ താൽപര്യമാണ് പൂരക്കളിയിലേക്ക് ആകർഷിച്ചതെന്നും ഈ രംഗത്ത് ഇനിയും മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ക്രിഷ്കുമാർ പറഞ്ഞു. പഠിച്ച് ഇവിടെ തന്നെ മികച്ച ജോലിയും നേടണം ഈ മിടുക്കന്.
മിസ്റ്റർ കൊല്ലമായും പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ക്രിഷ്കുമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എ. ശ്രീഹരി, എസ്.എൽ. അഭിമന്യു, അഭിനവ് ആർ. നായർ, ജെ.എം. അഭിജിത്ത്, വി.ബി. വിനായക്, വിഘ്നേഷ് വി. മനോജ്, രജു ആർ. ജേക്കബ്, ആദിൽ ലിയോൺസ്, എസ്. അമൽ, എൽ.എസ്. അദ്വൈത്, അഭിനവ് ആർ. കൃഷ്ണൻ എന്നിവരാണ് മറ്റു ടീമംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.