കുട്ടികളെ കൊണ്ടുവന്ന കേസ്: ബിഹാർ സത്യവാങ്മൂലം സി.ബി.െഎ കേസിൽ നിർണായകം
text_fieldsപാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന കേസിൽ ബിഹാർ സ ർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സി.ബി.െഎ കേസിൽ നിർണായകമാവും. കേരളത്തിലെ യതീംഖാനകളിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിനാണ് രക്ഷിതാക്കൾ കുട്ടികളെ അയച്ചതെന്നും സംഭവം കുട്ടിക്കടത്തല്ലെന്നുമുള്ള സത്യവാങ്മൂലമാണ് നിർണായകമാവുക. 2014 മേയിൽ ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന കേസ്, ഹൈകോടതി നിർദേശപ്രകാരം സി.ബി.െഎ ഡൽഹി ആസ്ഥാനത്തെ മനുഷ്യക്കടത്ത് കേസുകൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് അന്വേഷിക്കുന്നത്. പാലക്കാട് റെയിൽവേ പൊലീസും തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2015 ഫെബ്രുവരിയിലാണ് സി.ബി.െഎ ഏറ്റെടുത്തത്.
കേസിൽ വീണ്ടും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയും കൊച്ചി കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നാലുവർഷമായി വിവിധ സംസ്ഥാനങ്ങളിലും അനാഥാലയങ്ങൾ കേന്ദ്രീകരിച്ചും സി.ബി.െഎ അന്വേഷണം തുടരുന്നുണ്ട്. വൈകാെത ഹൈകോടതിയിലും കൊച്ചി സി.ബി.െഎ കോടതിയിലും അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. കേസിൽ െഎ.പി.സി 370(5) വകുപ്പ് പ്രകാരമുള്ള മനുഷ്യക്കടത്ത് കുറ്റം നിലനിൽക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ചിെൻറ അന്തിമ വിശകലനം. സി.ബി.െഎ രജിസ്റ്റർ ചെയ്ത രണ്ടാം എഫ്.െഎ.ആറിലും മനുഷ്യക്കടത്ത് കുറ്റം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും കുറ്റപത്രത്തിൽ ഇതുണ്ടാവുമോയെന്ന് അന്തിമ റിപ്പോർട്ടിലെ വ്യക്തമാകൂ.
അന്വേഷണ ഉദ്യോഗസ്ഥർക്ക് അന്തിമ നിഗമനങ്ങൾവെച്ച് ഇത് നിലനിർത്തുകയോ ഒഴിവാക്കുകയോ ചെയ്യാമെന്ന് നിയമ വിദഗ്ധർ പറയുന്നു. സി.ബി.െഎ കുറ്റപത്രത്തിൽ മനുഷ്യക്കടത്ത് കുറ്റം ചുമത്തപ്പെട്ടാലും അത് കോടതിയിൽ നിലനിൽക്കാനുള്ള സാധ്യത വിരളമാണ്. ബിഹാർ സർക്കാറിെൻറ സത്യവാങ്മൂലം അനാഥാലയങ്ങൾക്കും പ്രതിപ്പട്ടികയിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കും പിടിവള്ളിയാകും. കുട്ടിക്കടത്തല്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ നേരത്തേ സമർപ്പിച്ച സത്യവാങ്മൂലവും ഇതിന് പിൻബലമേകുന്ന ബാലാവകാശ കമീഷൻ റിപ്പോർട്ടും അനാഥാലയങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്നതാണ്. കുട്ടികളെ വിൽപനക്കോ ൈലംഗിക അടിമയാക്കാനോ അടിമവേല ചെയ്യിപ്പിക്കാനോ അവയവ മോഷണത്തിനോ സമാനമായ മറ്റ് കുറ്റകൃത്യങ്ങൾക്കോ െകാണ്ടുവരുന്നത് മാത്രമേ മനുഷ്യക്കടത്ത് പരിധിയിൽ വരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.