Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​4.10 കോടി വോട്ടിൽ...

​4.10 കോടി വോട്ടിൽ എണ്ണിയത്​ ഒരുകോടി മാത്രം; പിക്​ചർ അഭീ ബി ബാക്കി ഹേ

text_fields
bookmark_border
​4.10 കോടി വോട്ടിൽ എണ്ണിയത്​ ഒരുകോടി മാത്രം; പിക്​ചർ അഭീ ബി ബാക്കി ഹേ
cancel

പട്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ കേവല ഭൂരിപക്ഷവുമായി ലീഡ്​ ചെയ്യു​േമ്പാഴും ഒന്നും ഉറപ്പിക്കാറായില്ല. ബിഹാറിലെ ഗ്രാമീണ മേഖലകളിൽ വോ​ട്ടെണ്ണൽ പതിയെയാണ്​ മുന്നേറുന്നത്​. നിലവിൽ എൻ.ഡി.എ 128 സീറ്റിലും മഹാസഖ്യം 104 സീറ്റിലും ലീഡ്​ ചെയ്യുന്നുണ്ട്​.

വാശിയേറിയ തെരഞ്ഞെടുപ്പിൽ 4.10 കോടിയോളം പേർ വോട്ട്​ രേഖപ്പെടുത്തിയതിൽ ഒരു കോടിയോളം വോട്ടുകൾ മാത്രമാണ്​ എണ്ണിയത്​. വലിയ പ്രതീക്ഷയുള്ള ഗ്രാമീണ മേഖലകളിൽ വോട്ടുകൾ എണ്ണാൻ ബാക്കിയുള്ളതിനാൽ മഹാസഖ്യം പ്രതീക്ഷ കൈവിട്ടിട്ടില്ല.

വോ​ട്ടെണ്ണൽ പൂർണമായും അവസാനിക്കാൻ രാത്രി വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിപ്പ്​. കോവിഡ്​ ​സാഹചര്യവും പ്രോ​ട്ടോ​ക്കോൾ നിയന്ത്രണങ്ങളുമുള്ളതിനാലാണ്​ വോ​ട്ടെണ്ണൽ വൈകുന്നത്​.

തെരഞ്ഞെടുപ്പിന്​ മു​േമ്പയുള്ള അഭിപ്രായ സർവ്വേകൾ എൻ.ഡി.എക്ക്​ മുൻതൂക്കം നൽകിയപ്പോൾ എക്​സിറ്റ്​പോളുകൾ മഹാസഖ്യത്തിന്​ വിജയം പ്രഖ്യാപിച്ചിരുന്നു. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാര്‍ ആണ്​ എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഇന്നലെ 31ാം പിറന്നാൾ ആഘോഷിച്ച ലാലു പ്രസാദ് യാദവി​െൻറ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവി​െൻറ നേതൃത്വത്തിലാണ്​ പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്​. അതേസമയം, കഴിഞ്ഞ തവണ എൻ.ഡി.എയുടെ കൂടെയുണ്ടായിരുന്ന രാംവിലാസ് പാസ്വാ​െൻറ മകന്‍ ചിരാഗ്​ പാസ്വാ​െൻറ നേതൃത്വത്തിലുള്ള എൽ.ജെ.പി ഇത്തവണ ഉടക്കിയാണ്​ മത്സരിച്ചത്​​. ജെ.ഡി.യു മത്സരിക്കുന്ന മണ്ഡലങ്ങളിലൊക്കെ ഇവർ സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്​.

2015ലെ കക്ഷി തിരിച്ചുള്ള സീറ്റ്​ നില (ബ്രാക്കറ്റിൽ വോട്ടുശതമാനം):

ആര്‍.ജെ.ഡി- 80 (18.4%)

ജെ.ഡി.യു -71 (16.8%)

കോണ്‍ഗ്രസ്​ 23 (6.7%)

ബി.ജെ.പി 53 (24.4%)

എൽ.ജെ.പി -രണ്ട്​ (4.8%)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar election 2020lection Commission
Next Story