ബിജുലാൽ കൂടുതൽ പണം തട്ടിയതായി കണ്ടെത്തൽ, ഭാര്യയുടെ പങ്കും പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി ബിജുലാൽ കൂടുതൽ പണം തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണസംഘം.
സംഭവത്തിൽ ബിജുവിെൻറ ഭാര്യ സിമിക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു. തട്ടിപ്പ് നടത്തിയെടുത്ത പണം ബിജുലാൽ ആദ്യം ട്രഷറി അക്കൗണ്ടുകളിലേക്ക് മാറ്റി.
അതിന് ശേഷമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ആദ്യം ട്രഷറി അക്കൗണ്ടിലേക്കാണ് പണം മാറ്റുന്നത് എന്നതിനാൽ അന്ന് തട്ടിപ്പ് കണ്ടെത്തിയില്ല.
ബിജുലാലിനെ വഞ്ചിയൂർ സബ് ട്രഷറിയിലും ജില്ല ട്രഷറിയിലും എത്തിച്ച് തെളിവെടുത്തു. ഒളിവില്‍ പോകുന്നതിന് മുമ്പ് ബിജുലാല്‍ ഉപേക്ഷിച്ച ചില രേഖകളും വഞ്ചിയൂര്‍ ട്രഷറിക്ക് സമീപത്ത് നിന്ന് കണ്ടെത്തി.
കരമനയിലെ വീട്ടിലും വഴയിലയിലെ സഹോദരിയുടെ വീട്ടിലും ബിജുലാലിനെ എത്തിച്ചു. ഇവിടെ നിന്നും കണ്ടെത്തിയ ചില രേഖകളില്‍ തട്ടിപ്പിനെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സിമിയുടെ ട്രഷറി അക്കൗണ്ടിലും പൂവാര്‍ ഫെഡറല്‍ബാങ്ക് അക്കൗണ്ടിലുമാണ് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ബിജുലാല്‍ നിക്ഷേപിച്ചിരുന്നത്.
പണമിടപാട് സംബന്ധിച്ച് ബാങ്കില്‍നിന്ന് അയച്ചിരുന്ന എസ്.എം.എസ് സന്ദേശങ്ങള്‍ സിമിയുടെ മൊബൈലിലേക്കാണോ ലഭിച്ചിരുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ബിജുലാലിെൻറ കാറും സ്വര്‍ണാഭരണങ്ങളും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ജെ. സുൽഫിക്കറിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
തെളിവെടുപ്പ് പൂര്‍ത്തിയായതോടെ ബിജുലാലിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.