കണ്ണൂര്‍ കൊല: അടിയന്തര നടപടി വേണം –ഗവര്‍ണര്‍
text_fieldsതിരുവനന്തപുരം: കണ്ണൂരിലെ അക്രമവിഷയത്തിൽ ഗവർണർ ഇടപെടുന്നു. കണ്ണൂരിൽ സി.പി.എം തുടരുന്ന അക്രമങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമർപ്പിച്ച നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഇൗ വിഷയത്തിൽ അടിയന്തരനടപടി വേണമെന്നാവശ്യപ്പെട്ടു. എന്നാൽ ഗവർണറുടെ ഇൗ നടപടിയിൽ ബി.ജെ.പി നേതൃത്വം തൃപ്തരല്ല. പയ്യന്നൂരില്‍ കഴിഞ്ഞദിവസം ആർ.എസ്.എസ് പ്രവര്ത്തകന് ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. ഇത്തരം അക്രമസംഭവങ്ങള്‍ ഇനി ആവർത്തിക്കാതിരിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും സംസ്ഥാനത്തെ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനാകണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കണ്ണൂര്‍ സംഭവത്തില്‍ അടിയന്തരനടപടിക്കായി ഇടപെടണമെന്നും സൈന്യത്തിന് പ്രത്യേകഅധികാരം നൽകുന്ന അഫ്സ്പാ നിയമം കണ്ണൂർ ജില്ലയിൽ നടപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് ബി.ജെ.പി ഗവർണർക്ക് നിവേദനം നൽകിയത്. ദേശീയ നിർവാഹകസമിതിയംഗം കൂടിയായ ഒ. രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം രാജ്ഭവനിലെത്തിയാണ് ജസ്റ്റിസ് പി. സദാശിവത്തിന് നിവേദനം കൈമാറിയത്. കണ്ണൂരിൽ കഴിഞ്ഞദിവസമുണ്ടായ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഒ. രാജഗോപാൽ പറഞ്ഞു. പിണറായി വിജയൻ അധികാരമേറ്റശേഷമുള്ള പതിമൂന്നാമത് കൊലപാതകമാണിത്. ഓരോതവണ കൊലപാതകം നടക്കുമ്പോഴും ഇത് അവസാനത്തേതാണെന്നും ഇനി ആവർത്തിക്കില്ലെന്നുമുള്ള ഉറപ്പ് മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കൾ ആവർത്തിക്കാറുണ്ട്. ഇത് പാഴ്വാക്കാണെന്ന് ഉറപ്പായി. കണ്ണൂരിലെ സി.പി.എം നേതാക്കൾക്കുമേൽ പിണറായി വിജയന് നിയന്ത്രണമില്ല. അവരെ നിയന്ത്രിക്കാൻ കേരള പൊലീസിനും സാധിക്കുന്നില്ല. അതിനാലാണ് അഫ്സ്പാ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനായി ഗവർണർ തെൻറ പ്രത്യേക അധികാരം ഉപയോഗിക്കണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു.
ദൗർഭാഗ്യകരം -മുഖ്യമന്ത്രി
കണ്ണൂർ: ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റു മരിക്കാനിടയായത് ദൗർഭാഗ്യകരവും സംഭവം ഒറ്റപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് ശക്തമായ നടപടിയുണ്ടാവും. താൻ നേതൃത്വം നൽകിയ സമാധാന ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് കരുതുന്നില്ല. സമാധാന തീരുമാനവുമായി മുന്നോട്ടുപോകും. എന്നാൽ, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ സമാധാനശ്രമത്തിന് പ്രയാസമുണ്ടാക്കും. സമാധാനം പുന:സ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണം. സമാധാന സംഭാഷണത്തിനുശേഷം കണ്ണൂരിൽ നല്ല അന്തരീക്ഷമായിരുന്നുവെന്നും അത് തുടരാനാവശ്യമായ സഹകരണം എല്ലാവരിൽനിന്നും ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.