കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറായി സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകർ െഎ.എ.എസ് തിങ്കളാഴ്ച ചുമതലയേൽക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു.
കൃഷി വകുപ്പ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടർ, ഐ.ടി അറ്റ് സ്കൂൾ സ്ഥാപക ഡയറക്ടർ എന്നിങ്ങനെ വൈവിധ്യമാർന്ന വകുപ്പുകൾ കൈകാര്യം ചെയ്ത അനുഭവ സമ്പത്തുമായാണ് അദ്ദേഹം കെ.എസ്.ആര്‍.ടി.സിയുടെ സാർഥ്യത്തിലേക്ക് എത്തുന്നത്.
തിരുവനന്തപുരം ജില്ലാ കലക്ടറായിരിക്കെ 'ഓപ്പറേഷന്‍ അനന്ത' അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയ വ്യക്തിയാണ് ബിജു പ്രഭാകര്‍. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, എം.ബി.എ, എല്‍.എല്‍.ബി ബിരുദധാരിയാണ്.
അദ്ദേഹം വിഭാവനം ചെയ്ത് നടപ്പാക്കിയ കാരുണ്യ ലോട്ടറിയും പാവപ്പെട്ട രോഗികളുടെ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കാരുണ്യ ബനവലൻറ് ഫണ്ട് പദ്ധതിയും ഏറെ ജനകീയമായിരുന്നു. അലോപ്പതി മരുന്ന് വിൽപ്പന രംഗത്ത് വിപ്ലവം സൃഷ്ടിച്ച കാരുണ്യ ഫാർമസി എന്ന ആശയം ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് ബിജു പ്രഭാകർ ആയിരുന്നു.
രാജ്യത്ത് ആദ്യമായി ഫുഡ് സേഫ്റ്റി ആക്റ്റ് നടപ്പിലാക്കിയത് അദ്ദേഹം ഫുഡ് സേഫ്റ്റി കമ്മീഷണറായി പ്രവര്‍ത്തിച്ച സമയത്താണ്. ഇന്ത്യയിൽ ആദ്യമായി പാൻമസാല ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം നിരോധിച്ചത് ഉള്‍പ്പടെ നിരവധി പുതിയ പദ്ധതികള്‍ നടപ്പിലാക്കിയതും അദ്ദേഹത്തിെൻറ കാലത്താണ്.
ഐടി@സ്‌കൂള്‍ തലപ്പത്ത് അദ്ദേഹം ഉണ്ടായിരുന്ന കാലത്താണ് രാജ്യത്ത് ആദ്യമായി വിദ്യാഭ്യാസത്തിനായി ഒരു ചാനല്‍ എന്ന ആശയം പ്രാവർത്തികമാവുന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് കോവിഡ് കാലത്ത് അക്ഷര വെളിച്ചം നൽകിക്കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസത്തിെൻറ നട്ടെല്ലായി മാറിയ വിക്ടേഴ്സ് ചാനൽ ബിജു പ്രഭാകറിെൻറ സാരഥ്യത്തിൽ രൂപം കൊണ്ട സംരംഭമാണ്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയും ഓഫ് റോഡ് ഡ്രൈവിങ്ങും ഇഷ്ടപ്പെടുന്ന ബിജു പ്രഭാകർ മികച്ച ഒരു പെയിൻറർ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.