Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂട്ടിയ ബാറുകൾ...

പൂട്ടിയ ബാറുകൾ തുറക്കാമെന്ന്​ സി.പി.എം വാഗ്​ദാനം ചെയ്​തെന്ന്​ ബിജു രമേശി​െൻറ വെളിപ്പെടുത്തൽ

text_fields
bookmark_border
പൂട്ടിയ ബാറുകൾ തുറക്കാമെന്ന്​ സി.പി.എം വാഗ്​ദാനം ചെയ്​തെന്ന്​ ബിജു രമേശി​െൻറ വെളിപ്പെടുത്തൽ
cancel

തിരുവനന്തപുരം: കെ.എം. മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സി.പി.എം നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി ബാർ കോഴക്കേസിലെ പരാതിക്കാരനും വ്യവസായിയുമായ ബിജു രമേശി​​​​െൻറ വെളിപ്പെടുത്തൽ. സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടുതന്നെയാണ് ഇതുസംബന്ധിച്ച്​ ഉറപ്പുനൽകിയത്. വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും എൽ.ഡി.എഫ്​ കൺവീനർ വൈക്കം വിശ്വനെയും ഇൗ വിഷയവുമായി ബന്ധപ്പെട്ട്​ താൻ കണ്ടിരുന്നു.

എന്നാൽ, ഇപ്പോൾ ഇതുസംബന്ധിച്ച കേസ് ഒഴിവാക്കി മാണിയെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. അത് സംഭവിച്ചാല്‍ എൽ.ഡി.എഫ് വഞ്ചിച്ചെന്ന് പറയേണ്ടിവരും. തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണ്​. തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ എൽ.ഡി.എഫ് നൽകിയ ഉറപ്പിൽനിന്ന്​ പിന്നാക്കം പോയെന്ന്​ ബിജു രമേശ് മാധ്യമങ്ങളോട്​ പറഞ്ഞു. കേസ് ഒഴിവാക്കി കെ.എം. മാണിയെ കുറ്റമുക്​തനാക്കാൻ തയാറായാൽ എൽ.ഡി.എഫ് വഞ്ചിച്ചെന്ന്​ പറയാതെ നിവൃത്തിയില്ല. അതുമാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനത്തെ വഞ്ചിക്കുകകൂടി ചെയ്യുകയായിരുന്നുവെന്ന്​ നേതൃത്വം തിരിച്ചറിയണം. യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം നേതാക്കള്‍ തന്നെ സമീപിച്ചതുപോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവർക്ക് സംരക്ഷണം നൽകാന്‍ തയാറായാൽ മതിയെന്നും ബിജു രമേശ് പറഞ്ഞു. 

സംസ്​ഥാനത്ത്​ പൂട്ടിയ ബാറുകള്‍ തുറക്കാൻ അന്ന്​ ധനമന്ത്രിയായിരുന്ന കെ.എം. മാണി കോഴ വാങ്ങിയെന്ന ബിജു രമേശി‍​​​െൻറ വെളിപ്പെടുത്തലായിരുന്നു ബാർ കോഴക്കേസി​​​​െൻറ ആധാരം. അതി​​​​െൻറ അടിസ്​ഥാനത്തിലാണ്​ കെ.എം. മാണി മന്ത്രിസ്​ഥാനം രാജി​െവച്ചതും യു.ഡി.എഫുമായുള്ള  ബന്ധം അവസാനിപ്പിച്ചതും. തുടർന്ന്​ ബാര്‍ കോഴക്കേസ്​ ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിൽ ആയുധമാക്കിയിരുന്നു.  ഇപ്പോൾ ഇതുസംബന്ധിച്ച വിജിലൻസ്​ കേസ്​ അവസാനിപ്പിക്കുകയും ഇടത്​ നേതൃത്വം നൽകിയ ഉറപ്പ്​ ലംഘിച്ച്​ ടൂ സ്​റ്റാർ ഹോട്ടലുകൾക്ക്​ ബാർ ലൈസൻസ്​ പുനഃസ്​ഥാപിക്കാതിരിക്കുകയും ചെയ്​ത സാഹചര്യത്തിലാണ്​ ബിജു രമേശി​​​​െൻറ ഇൗ വെളിപ്പെടുത്തൽ. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട്​ ത​​​​െൻറ പക്കലുണ്ടായിരുന്ന തെളിവുകളൊക്കെ ഹാജരാക്കിയിട്ടുണ്ട്​. ഇൗ കേസിൽ മൊഴി നല്‍കാൻ തയാറായ ബാറുടമകളിൽനിന്ന് വിജിലന്‍സ് മൊഴിയെടുക്കുന്നില്ല.

26 യു.ഡി.എഫ് എം.എൽ.എമാരുടെ അനധികൃത സ്വത്ത്​ സമ്പാദനത്തി​​​​െൻറ വിവരങ്ങള്‍ കൈവശമുണ്ടെന്നും ബിജു രമേശ് അവകാശപ്പെടുന്നു. എൽ.ഡി.എഫ്​ സർക്കാർ അധികാരത്തിൽവന്നശേഷം ത്രീ സ്​റ്റാർ ഹോട്ടലുകൾക്ക്​ ബാർ ലൈസൻസ്​ അനുവദിച്ചിരുന്നു. അതിൽ രണ്ട്​ ബാറുകൾ ബിജു രമേശി​​േൻറതുമാണ്​. എല്ലാ ബാറും തുറക്കുമെന്ന വാഗ്ദാനത്തിൽനിന്ന്​ സർക്കാർ പിന്നാക്കം പോയതിൽ പ്രതിഷേധിച്ച്​ ഇൗ ബാറുകളും ബിജു രമേശ്​ പൂട്ടിയിട്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ ബിയർ, വൈൻ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്​. കെ.എം. മാണിയുമായി ചങ്ങാത്തമുണ്ടാക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമം തുടരുന്നതിനിടെയും സി.പി.എം സംസ്​ഥാന സമ്മേളനങ്ങൾക്ക്​ ദിവസങ്ങൾ മാത്രം ശേഷിക്കവെയുമാണ്​ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്​ രംഗത്തെത്തിയിട്ടുള്ളതെന്നത്​ ശ്രദ്ധേയമാണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biju rameshbar scamkerala newsmalayalam news
News Summary - Biju Ramesh Reveals CPIM Agrees to open Bars-Kerala News
Next Story