ബിജു രമേശിേൻറത് വൈകിവന്ന കുറ്റസമ്മതമെന്ന് എന്‍.ജയരാജ് എം.എല്‍.എ
text_fieldsകോട്ടയം: കെ.എം മാണിക്കെതിരെ ബാർകോഴ കേസുമായി മുന്നോട്ട് പോയാല്‍ ബാറുകള്‍ തുറക്കാന്‍ സാഹചര്യം ഉണ്ടാക്കാമെന്ന് സി.പി.എം ഉറപ്പു നൽകിയെന്ന ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തല്‍ വൈകിവന്ന കുറ്റസമ്മതമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ഡോ.എന്‍.ജയരാജ് എം.എല്‍.എ. ബാര്‍കോഴ കേസ് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പല തവണ ആവര്‍ത്തിച്ചതാണ്. തിരക്കഥ എഴുതിയവരും സംവിധാനം ചെയ്തവരും ആരാണെങ്കിലും കാലം കഴിയുമ്പോള്‍ എല്ലാം തെളിഞ്ഞുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജയരാജൻ പറഞ്ഞു.
കേസിെൻറ തുടക്കത്തില്‍ തന്നെ ബിജു രമേശ് കേസ് ചില ബാഹ്യശക്തികളുടെ പരപ്രേരണയാണെന്ന് പറഞ്ഞിരുന്നു. ഇനി ആരുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്തും എന്ന് കാലം തെളിയിക്കും. ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു വ്യക്തിയെ ബാറുകള്‍ തുറക്കുക എന്ന സ്വന്തം താല്‍പര്യത്തിനുവേണ്ടി മാത്രം പൊതുമധ്യത്തില്‍ ആരോപണ വിധേയനാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കട്ടെ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അടുത്തകാലത്ത് പലരുടേയും പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ജയരാജ് പറഞ്ഞു.
കേസുമായി മുന്നോട്ട് പോയാല്‍ ബാറുകള്‍ തുറക്കാന്‍ സാഹചര്യം ഉണ്ടാക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണുണ്ടായതെന്നും ബിജു ആരോപിച്ചിരുന്നു.
കേസില്‍ മാണിയും എല്‍.ഡി.എഫും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതായി സംശയിക്കുന്നുവെന്നും ബിജു രമേശ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.