Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെ​ട്രോ തൂ​ണി​ൽ...

മെ​ട്രോ തൂ​ണി​ൽ ബൈ​ക്കി​ടി​ച്ചു​ക​യ​റി യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
bike accident in mattanchery
cancel
camera_alt

മു​ഹ്സി​ൻ, അ​സ്​​ലം

മ​ട്ടാ​ഞ്ചേ​രി: വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ പാ​ലാ​രി​വ​ട്ട​ത്തെ മെ​ട്രോ തൂ​ണി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി കൂ​രി​ക്കു​ഴി പ​റ​മ്പി​ൽ ദാ​വൂ​ദി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (21), ഫോ​ർ​ട്ട്കൊ​ച്ചി പു​ല്ലു​പാ​ലം ബ​ഷീ​റി​െൻറ മ​ക​ൻ മു​ഹ​മ്മ​ദ് അ​സ്​​ലം (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ബൈ​ക്കി​ൽ പു​റ​പ്പെ​ട്ട​താ​ണ്.

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മെ​ട്രോ തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക്​ അ​സ്​​ല​മി​േ​ൻ​റ​താ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ മ​ട്ടാ​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. മു​ഹ്സി​ൻ തോ​പ്പും​പ​ടി​യി​ൽ മു​ടി​വെ​ട്ട് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​രു​വ​രു​െ​ട​യും മൃ​ത​ദേ​ഹം മ​ട്ടാ​ഞ്ചേ​രി എം.​എ.​എ​സ്.​എ​സ് സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു.

പി​ന്നീ​ട്​ പ​ടി​ഞ്ഞാ​റേ​ക്കോ​ട് മു​ഹ്​​യി​ദ്ദീ​ൻ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ഷീ​ജ​യാ​ണ് മു​ഹ്സി​െൻറ മാ​താ​വ്. ദി​ൽ​ഷാ​ദ്, ദി​നു എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ന​സീ​മ​യാ​ണ് അ​സ് ല​മി​െൻറ മാ​താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroaccidentdeath
News Summary - bike accident in mattanchery
Next Story