കണ്ടെയ്ൻമെൻറ് സോണിൽറോഡടച്ചത് കയർ കൊണ്ട്; ബൈക്കപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്
text_fieldsകണ്ണൂർ: കെണ്ടയ്ൻമെൻറ് സോണിൽപെട്ട റോഡടച്ച കയറിൽ കുരുങ്ങി യുവാവിന് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രി മുണ്ടേരി കള്ളുഷാപ്പിനു സമീപമാണ് അപകടം. മുണ്ടേരിമൊട്ട -കച്ചേരിക്കടവ് റോഡാണ് പൊലീസ് കണ്ടെയ്ൻമെൻറ് സോണായതിനാൽ നേർത്ത കയർ കെട്ടി അടച്ചത്. ഇവിടെ തെരുവ് വിളക്കില്ലാത്തതിനാൽ നേരം ഇരുട്ടിയാൽ കയർ കെട്ടിയത് കാണാൻ സാധിക്കാത്ത സ്ഥിതിയാണ്.
ഇത്തരത്തിലാണ് കഴിഞ്ഞ ദിവസം ഇതുവഴിവന്ന ബൈക്ക് യാത്രികൻ കയറിൽ കുരുങ്ങി അപകടത്തിൽപെട്ട് ഗുരുതരമായി പരിക്കേറ്റത്. കയറിൽ കുരുങ്ങി തെറിച്ച് റോഡിലേക്ക് വീണ ഇദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. തലപൊട്ടി രക്തം വാർന്നതിനെ തുടർന്ന് നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
സാധാരണ മരകഷണങ്ങളും ഉപയോഗ ശ്യൂനമായ ടാർ വീപ്പകളും മറ്റും ഉപയോഗിച്ചാണ് റോഡുകൾ അടക്കാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായി ഇവിടെ നേർത്ത കയർകെട്ടി റോഡ് അടച്ചത് നാട്ടുകാരിലടക്കം വ്യാപക പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ജനപ്രതിനിധികളുടെ തീരുമാന പ്രകാരമാണ് ഇത്തരത്തിൽ റോഡ് അടച്ചതെന്നാണ് പൊലീസിെൻറ വിശദീകരണം.എന്നാൽ, പൊലീസാണ് പൂർണമായും റോഡ് അടച്ചതെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.