മാതൃഭൂമി ന്യൂസ്ചാനൽ കാമറമാൻ ബൈക്കപകടത്തിൽ മരിച്ചു
text_fieldsപാപ്പിനിശ്ശേരി: മാതൃഭൂമി ന്യൂസ്ചാനൽ കണ്ണൂർ ബ്യൂറോയിലെ കാമറമാൻ പ്രതീഷ് വെള്ളിക്കീൽ (35) ബൈക്കപകടത്തിൽ മരിച്ചു. തിങ്കളാഴ്ച അർധരാത്രി പാപ്പിനിശ്ശേരി ദേശീയപാതയിൽ ചുങ്കത്തിന് സമീപമാണ് അപകടം.
തിങ്കളാഴ്ച രാത്രി കണ്ണൂർ സ് റ്റേഡിയം കോർണറിൽ നടന്ന മാതൃഭൂമി ചാനൽ തെരഞ്ഞെടുപ്പ് പരിപാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് ബുള്ളറ്റ് ബൈക്കിൽ വീട്ടി ലേക്ക് മടങ്ങുമ്പോഴാണ് അപകടം. നായ് കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് വൈദ്യുതി തൂണി ലിടിക്കുകയായിരുന്നുവെന്ന് കരുതുന്നു. ചോരവാർന്ന് കിടന്ന പ്രതീഷിനെ വളപട്ടണം പാലത്തിൽനിന്ന് മീൻപിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ധർമശാലയിലെ സീൽ കമ്യൂണിറ്റി ടി.വി കാമറമാനായിട്ടായിരുന്നു പ്രതീഷ് ജോലിയാരംഭിച്ചത്. ഏഴ് വർഷമായി മാതൃഭൂമി ന്യൂസ് ചാനലിലാണ്. വെള്ളിക്കീലിലെ പരേതനായ നാരായണൻ മണിയമ്പാറയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഹേഷ്മ (പി.സി.ആർ ബാങ്ക്, കല്യാശ്ശേരി). സഹോദരങ്ങൾ: അഭിലാഷ്, നിധീഷ്.
പ്രതീഷിന് നാട്ടുകാരുടെയും നേതാക്കളുടെയും യാത്രാമൊഴി
പാപ്പിനിശ്ശേരി: മാതൃഭൂമി ന്യൂസ് ചാനലിന്റ ഷൂട്ടിങ്ങിന് ശേഷം തിങ്കളാഴ്ച രാത്രി 'വീട്ടിലേക്ക് വരുന്നതിനിടയിൽ ബൈക്കപകടത്തിലൂടെ വിട്ടു പിരിഞ്ഞ പ്രമുഖ ക്യാമറമാൻ പ്രതീഷ് വെള്ളിക്കീലിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. കണ്ണൂർ പ്രസ് ക്ലബ്ബിൽ നിന്നും വെള്ളിക്കീലിലെത്തിച്ച മൃതദേഹം പ്രതീഷിന്റെ കൂടി ഇടവേളകളിലെ സംഗമ കേന്ദ്രമായ വെള്ളിക്കീൽ കൾച്ചറൽ സെന്ററിൽ പൊതുദർശനത്തിന് വെച്ചു.
അവസാനമായി ഒരു നോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽ പ്പെട്ട നൂറ് കണക്കിനാളുകളാണ് തടിച്ചു കൂടിയത്. നിരവധി പേർ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയാണ് നൽകിയത്. തുടർന്ന് വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങൾ ദു:ഖം അടക്കാനാകാതെ വിങ്ങി പ്പൊട്ടുകയായിരുന്നു. വൈകുന്നരം 2.30 മണിയോടെ വെള്ളിക്കൽ സമുദായ ശ്മശാനത്തിൽ എത്തിച്ച മൃതദേഹം അഗ്നിഗോളങ്ങൾ ഏറ്റുവാങ്ങി.
പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സി.പി.എം. നേതാവ് എം.വി. ഗോവിന്ദൻ , ആന്തൂർ നഗരസഭാ ചെയർ പേഴ്സൺ പി.കെ. ശ്യാമള, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി. ഓമന, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്യാമള, സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ .എ.വി. അജയകുമാര്‍, തുടങ്ങി നിരവധി പ്രുഖരും വിവിധ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരും എത്തിയിരുന്നു. പ്രതീഷിന്റെ വിയോഗത്തിൽ പാപ്പിനിശ്ശേരി പ്രസ് ഫോറം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.