മരണപ്പാച്ചിലും അപകടവും ട്രോളാക്കിയ ഫ്രീക്കന്മാരെ പൊക്കി
text_fieldsആറാട്ടുപുഴ: റോഡിൽ മരണപ്പാച്ചിൽ നടത്തുന്ന ഫ്രീക്കന്മാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ അവർക്ക് തന്നെ വിനയായി. മരണപ്പാച്ചിലും അതിനെ തുടർന്ന് സംഭവിക്കുന്ന അപകടവും ട്രോളാക്കിയ യുവാക്കളാണ് പിടിയിലായത്.
കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. കാർത്തികപ്പള്ളി മഹാദേവികാട് തോട്ടുകടവ് പാലത്തിനു സമീപം അമിത വേഗത്തിലെത്തിയ ബൈക്ക് വയോധികൻ പിന്നിൽ സഞ്ചരിച്ചിരുന്ന ബൈക്കിെൻറ പിന്നിൽ ചെന്നിടിക്കുന്ന രംഗമാണ് ഇവർ ട്രോളായി ഇറക്കിയത്. പല്ലന സ്വദേശിയായ ആശാൻപറമ്പിൽ ഹനീഫയാണ് (70) പിടിച്ചിരുന്നതിനാൽ മറിഞ്ഞുവീഴാതെ രക്ഷപ്പെട്ടത്. വിഡിയോ ചിത്രീകരിക്കാൻ ബോധപൂർവം അപകടമുണ്ടാക്കിയെന്ന് തോന്നിപ്പിക്കുന്നതാണ് ഇവരുടെ വിഡിയോ.
മരുന്നുകൾ വാങ്ങി കടയിൽനിന്ന് ഇറങ്ങിവരുന്ന വയോധികനെ ജഗദീഷ് അബദ്ധത്തിലെന്നപോലെ തട്ടിനിലത്ത് വീഴ്ത്തുന്ന 'ഇൻ ഹരിഹർ നഗറി'ലെ കോമഡി രംഗത്തിെൻറ ശബ്ദരേഖയാണ് വിഡിയോക്ക് നൽകിയിട്ടുള്ളത്. അപകടകാരികളായ ട്രോളന്മാർ എന്ന തലക്കെട്ടിൽ ഈ വിഡിയോയെ വിമർശിച്ച് സമൂഹമാധ്യമത്തിൽ വിമർശനങ്ങൾ ഉയരുകയും പൊലീസിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്ക് ഷെയർ ചെയ്യുകയും ചെയ്തതോടെ അധികാരികൾ ഇടപെടുകയായിരുന്നു.
ആലപ്പുഴ എൻഫോഴ്സ്മെൻറ് വെഹിക്കിൾ ഇൻസ്പെക്ടർ ഡി.എസ്. സമ്പത്ത്, എ.എം.വി.ഐമാരായ കെ. ശ്രീകുമാർ, വി. വിനീത്, മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലാണ് മഹാദേവികാട് സ്വദേശികളായ 19നും 24നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കളെ പിടികൂടിയത്. ഇവരുടെ ലൈസൻസും വാഹനത്തിെൻറ ആർ.സി ബുക്കും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.