Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2023 11:04 PM IST Updated On
date_range 3 April 2023 11:04 PM ISTഓല വീണ് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
കോതമംഗലം: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ ഉണങ്ങിയ തെങ്ങോല വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചൂർ കാളാക്കുടിയിൽ കെ.എ. ഇയ്യോബ് (74) ആണ് മരിച്ചത്.
കോതമംഗലം-വാരപ്പെട്ടി റോഡിൽ വ്യാഴാഴ്ച വൈകീട്ടാണ് അപകടം. മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ഇയ്യോബ്. യാത്രക്കിടെ റോഡരികിലെ തെങ്ങിൽനിന്ന് ഓല തലയിൽ വീണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേൽക്കുകയായിരുന്നു.
ഭാര്യ: കടവൂർ പടിഞ്ഞാറേക്കുടി കുടുംബാഗം ലീല. മക്കൾ: വർഗീസ്, ബെൻസി, എൽദോസ്. മരുമക്കൾ: സോണി, എൽദോസ്, ലിന്റ.
സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് ഇഞ്ചൂർ മാർ തോമാ സെഹിയോൻ യാക്കോബായ പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story