ബൈക്ക് മോഷണം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsവടക്കഞ്ചേരി: ബൈക്ക് മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. കിഴക്കഞ്ചേരി നൈനാങ്കാട്ടിൽനിന്നും കൊഴുക്കുള്ളി കാക്കോട്ടിൽനിന്നും രണ്ട് ബൈക്കുകൾ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് മുടപ്പല്ലൂർ മാത്തൂർ പനംതുറവ വിനു (22), വണ്ടിത്താവളം നന്ദിയോട് എന്തൽപ്പാലം സജീവ്കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. സജീവ് കുമാറിെൻറ സഹോദരി ഭർത്താവാണ് വിനു. കഴിഞ്ഞ 18ന് രാത്രിയാണ് നൈനാങ്കാട്ടിൽനിന്ന് കാക്കോട്ടുനിന്ന് ബൈക്ക് മോഷണം പോയത്. 1.80 ലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്കാണ് നൈനാങ്കാട്ടിൽനിന്നും മോഷണം പോയത്.
ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇതിൽ ഒരു ബൈക്ക് കേടായതിനെ തുടർന്ന് കാത്താം പൊറ്റയിലെ വർക്ക്ഷോപ്പിൽ നന്നാക്കാൻ കൊടുത്തിരുന്നു. തുടർന്നുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. വ്യാഴാഴ്ച വൈകീട്ട് മുടപ്പല്ലൂരിന് സമീപത്ത് െവച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോൾ ഇവരിൽനിന്ന് മൂന്ന് ലിറ്റർ ചാരായവും നാല് കുപ്പി വിദേശമദ്യവും 25,000 രൂപയും പിടിച്ചെടുത്തു. മദ്യം വിറ്റ് കിട്ടിയ തുകയാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മോഷണം പോയ രണ്ട് ബൈക്കുകളും കണ്ടെടുത്തു.
ബി.ജെ.പി പ്രവർത്തകനായ സജീവ്കുമാർ വണ്ടിത്താവളത്ത് ജനതാദൾ പ്രവർത്തകെൻറ വീട്ടിൽ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നിർദേശപ്രകാരം വടക്കഞ്ചേരി സി.ഐ ബി. സന്തോഷ്, എസ്.ഐ എ. അജീഷ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, ബിനോയ് മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കലാധരൻ, ബാബു, രാംദാസ്, അബ്ദുൽ ഷെരീഫ്, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ റഹീം മുത്തു, ആർ.കെ. കൃഷ്ണദാസ്, യു. സൂരജ്ബാബു, കെ. ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.