ബൈക്കിൽ അഭ്യാസ പ്രകടനം; ആറുപേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsകോഴിക്കോട്: അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ ആറുപേരുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചും എ.ഐ കാമറയിൽ കുറ്റകൃത്യം പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുകൊണ്ട് അമിത വേഗത്തിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനുമാണ് നടപടി. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബി. ഷെഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. ആകാശ് എസ്. ഷാജു, പി.കെ. മുസ്തഫ, മുഹമ്മദ് ഷിമാസ്, എൻ.എച്ച്. ബിസ്മിത്, അദ്വൈത് വിശ്വനാഥൻ, എം.ബി. ഫഹീം എന്നിവരുടെ ഡ്രൈവിങ് ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
ഫറോക്ക് പോസ്റ്റോഫിസിനു സമീപത്ത് കാർ റേസിങ് നടത്തി അപകടം വരുത്തിയ കൊല്ലം സ്വദേശി മുഹമ്മദ് ഫർഹാന്റെ ലൈസൻസ് ഫറോക്ക് ജോയന്റ് ആർ.ടി.ഒ പി.ആർ. മനു ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. മോട്ടോർ വാഹന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ഡ്രൈവിങ് സ്കൂൾ നടത്തിയതിന് കോഴിക്കോട്ടെ തനിമ ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് കോഴിക്കോട് ആർ.ടി.ഒ പി.ആർ. സുമേഷ് സസ്പെൻഡ് ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പാളയം ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ്, മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നത് പരിശോധിച്ചു. നാലുപേരെ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.