Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിന്‍റെ ഡോർ തുറന്നു,...

കാറിന്‍റെ ഡോർ തുറന്നു, തട്ടിവീണ ബൈക്ക്​ യാത്രികന്​ ദാരുണാന്ത്യം

text_fields
bookmark_border
കാറിന്‍റെ ഡോർ തുറന്നു, തട്ടിവീണ ബൈക്ക്​ യാത്രികന്​ ദാരുണാന്ത്യം
cancel

കൊട്ടാരക്കര: നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോർ തുറക്കുന്നതിനിടെ തട്ടി വീണ് പരിക്കേറ്റ ബൈക്ക്​ യാത്രികൻ മരിച്ചു. പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മൈലം കണ്ണാട്ട് വീട്ടിൽ ബാലകൃഷ്ണ പിള്ളയുടെ മകൻ പ്രകാശ് (47) ആണ് മരിച്ചത്.

ഡിസംബർ മൂന്നിന്​ മൈലം ജങ്​ഷനിലായിരുന്നു അപകടം. ജങ്​ഷന്​ സമീപം നിർത്തിയിട്ട കാറിന്‍റെ ഡോർ പൊടുന്നനെ തുറന്നപ്പോൾ, പ്രകാശ് സഞ്ചരിച്ച ബൈക്ക് ഡോറിലിടിച്ചു മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ചാണ്​ മരണപ്പെട്ടത്​.

മാതാവ് തുളസിയമ്മ. ഭാര്യ: പരേതയായ ശ്രീജ. മക്കൾ: പൂജ, കാശി.

Read Also: ഇങ്ങിനെ ഡോർ തുറന്നാൽ മറ്റൊരു വാഹനത്തിൽ ഡോർ തട്ടുന്നത്​ പരമാവധി ഒഴിവാക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Biker dies after hitting open door of car
Next Story