Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീകൃഷ്ണജയന്തി...

ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കിടെ ബൈക്ക് യാത്രികർക്ക് മർദനം

text_fields
bookmark_border
Sri Krishna Jayanti
cancel
camera_alt

representational image

താനൂർ: ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്കിടെ ഒഴൂരിൽ ബൈക്ക് യാത്രക്കാരെ മർദിച്ചതായി പരാതി. ഹാജിപ്പടി സ്വദേശികളായ പൊടിയേങ്ങൽ അബ്ദുറഹീം (22), പുന്നക്കൽ മുബഷീർ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ബൈക്ക് ഒതുക്കാനാവശ്യപ്പെട്ടാണ് ഘോഷയാത്രയോടൊപ്പമുണ്ടായിരുന്ന ചിലർ മർദിച്ചത്.

റഹീമും സുഹൃത്തും ഹാജിപ്പടിയിൽ നിന്ന് കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഘോഷയാത്ര എത്തിയത്. ബൈക്ക് ഒതുക്കിവെക്കാൻ പറഞ്ഞതിനെ തുടർന്ന് അരികിലേക്ക് മാറ്റുന്നതിനിടെ മർദിക്കുകയായിരുന്നെന്ന് പറയുന്നു.

ബൈക്കിന് പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴക്കുകയും സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തതായി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:processionSri Krishna Jayanti
News Summary - Bikers beaten up during Sri Krishna Jayanti procession
Next Story