ബിലാസ്പൂർ-എറണാകുളം, ഹട്ടിയ-എറണാകുളം ട്രെയിനുകൾ 28 മുതൽ സർവീസ് തുടങ്ങും
text_fieldsപാലക്കാട്: ബിലാസ്പൂർ-എറണാകുളം ജംങ്ഷൻ (08227) പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിനും ഹട്ടിയ (ജാർഖണ്ഡ്)-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിനും 28 മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ. ബിലാസ്പൂരിൽ നിന്നും (തിങ്കളാഴ്ചകളിൽ) രാവിലെ 8.15ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാത്രി 8.15ന് എറണാകുളത്ത് എത്തും.
08228 എറണാകുളം ജംഗ്ഷൻ-ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ ജൂൺ 30 മുതൽ (ബുധനാഴ്ചകളിൽ) സർവീസ് ആരംഭിക്കും. എറണാകുളം ജംഗ്ഷനിൽ നിന്നും രാവിലെ 8.50ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാത്രി 9.35ന് ബിലാസ്പൂരിലെത്തും.
ഹതിയ-എറണാകുളം സൂപ്പർ ഫാസ്റ്റ് 28 മുതൽ
02409 ഹട്ടിയ (ജാർഖണ്ഡ്)-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ ജൂൺ 28 മുതൽ സർവീസ് ആരംഭിക്കും. ഹതിയയിൽ നിന്നും (തിങ്കളാഴ്ചകളിൽ) വൈകീട്ട് 6.25ന് പുറപ്പെടുന്ന െട്രയിൻ ബുധനാഴ്ച രാവിലെ 9.45ന് എറണാകുളത്ത് എത്തും.
02410 എറണാകുളം ജംഗ്ഷൻ-ഹട്ടിയ പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ ജൂലൈ ഒന്നു മുതൽ സർവീസ് ആരംഭിക്കും. എറണാകുളത്തു നിന്നും (വ്യാഴാഴ്ചകളിൽ) രാത്രി 11.25ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചക്ക് 2.35ന് ഹതിയയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.