ഉപഭോക്താവിന് ബില്ല് നല്കല് നിര്‍ബന്ധമാക്കും -മന്ത്രി ജി.ആര്. അനില്‍
text_fieldsതിരുവനന്തപുരം: 2019ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമത്തില്‍ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവകാശങ്ങള്‍ പൂര്‍ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി ജി.ആര്. അനില്‍.
സാധനങ്ങള്‍ വാങ്ങിയാല്‍ ഏതു ചെറിയ വ്യാപാരസ്ഥാപനമായാലും ബില്ല് നല്കല് വ്യാപാരിയുടെ ഉത്തരവാദിത്തമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഉപഭോക്താക്കള്‍ നിരവധി ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അവക്കെതിരെ ഉപഭോക്തൃനിയമത്തില്‍ ഉപഭോക്താവിന് പരിരക്ഷ ഉറപ്പുനല്കുന്നുമുണ്ട്. ജനങ്ങള്‍ ഉപഭോക്തൃനിയമത്തില്‍ അറിവ് നേടണം. അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. സംസ്ഥാനത്ത് ജില്ല കണ്‍സ്യൂമര്‍ കോടതികളില്‍ ആകെ തീര്‍പ്പാക്കാനുള്ള കേസുകള്‍ 30,000 ആണ്. ഒരു ജില്ലയില്‍ ശരാശരി 750 കേസുകള്‍ ഫയല്‍ ചെയ്യുന്നുണ്ട്.
ശരാശരി തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം 450 ആണ്. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.