അന്ധമായ ന്യൂനപക്ഷ വിരോധം ധ്രുവീകരണമുണ്ടാക്കും –സമസ്ത
text_fieldsകോഴിക്കോട്: അന്ധമായ ന്യൂനപക്ഷ വിരോധത്തിെൻറ മറവിൽ ചിലർ നടത്തുന്ന പ്രസ്താവനകളെ ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ ഏറ്റെടുക്കുന്നത് കേരളീയ സമൂഹത്തിൽ ധ്രുവീകരണം ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ വ്യക്തമാക്കി.
ഓപൺ സർവകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അങ്ങേയറ്റം ഖേദകരമാണ്. ജാതിരഹിത സമൂഹത്തിെൻറ നിർമിതിക്ക് പ്രയത്നിച്ച നേതാവിെൻറ പേരിൽ സ്ഥാപിച്ച സർവകലാശാലയിൽ ഇത്തരമൊരു വിവാദം തീർത്തും അനുചിതമാണ്.
എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് നിയമനാധികാരത്തിൽ സർക്കാർ കൈകടത്തരുതെന്നും മുശാവറ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
അലി ബാഫഖി, അലിക്കുഞ്ഞി മുസ്ലിയാർ ശിറിയ, ഹൈദ്രാേസ് മുസ്ലിയാർ കൊല്ലം, കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, ഇബ്രാഹിം ഖലീലുൽ ബുഖാരി, മുഹമ്മദ് മുസ്ലിയാർ കൊമ്പം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.