ബിന്ദു അമ്മിണി മന്ത്രി ബാലനെ കണ്ടത് സ്കൂളിലെ പീഡനപരാതി നൽകാൻ
text_fieldsതിരുവനന്തപുരം: ശബരിമല ദർശനത്തിലൂടെ ശ്രദ്ധാകേന്ദ്രമായ ബിന്ദു അമ്മിണി നവംബർ 25ന ് മന്ത്രി എ.കെ. ബാലനെ സന്ദർശിച്ചത് കോട്ടയം ജില്ലയിലെ സ്കൂളിലെ പീഡനപരാതി നൽകാൻ. എന്നാൽ കൂടിക്കാഴ്ച വിവാദമായിട്ടും മന്ത്രി സന്ദർശനമെന്തിനെന്ന വിവരം വെളിപ്പെടു ത്തിയിരുന്നില്ല. ബിന്ദു അമ്മിണി മന്ത്രിയെ കാണാൻ എത്തിയത് ബി.ജെ.പി അടക്കം വിവാദമാക് കിയിരുന്നു.
സ്കൂളിൽ 13 വയസ്സിൽ താഴെയുള്ള 12 ആദിവാസികൾ പീഡനത്തിനിരയായ പരാതിയാണ് അവർ മന്ത്രി ഓഫിസിന് കൈമാറിയത്. പാലക്കാട്, ഇടുക്കി ജില്ലകളിലെ ആദിവാസി ഊരുകളിലുള്ള വിദ്യാർഥികളാണ് പീഡനത്തിന് ഇരകളായത്. വിവരമറിഞ്ഞ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽനിന്ന് കൊണ്ടുപോയി. പല കുട്ടികളുടെയും പഠനം അവസാനിപ്പിച്ച നിലയിലാണ്. സംഗീത അധ്യാപകൻ പീഡിപ്പിച്ചതായി സ്വന്തം കൈപ്പടിയിലാണ് കുട്ടികൾ പരാതി എഴുതി നൽകിയതെന്നും ബിന്ദു അമ്മിണി കത്തിൽ പറയുന്നു.
എന്നിട്ടും അധ്യാപകനെ സംരക്ഷിക്കാൻ സ്കൂൾ മേധാവി തയാറായി. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെങ്കിലും സംരക്ഷിക്കാൻ പല തലത്തിലും സമ്മർദം ശക്തമായി. പരാതി ലഭിച്ചാലുടൻ പൊലീസിന് കൈമാറേണ്ട ഹെഡ്മാസ്റ്റർ അടക്കമുള്ളവർ ബോധപൂർവം അട്ടിമറിച്ചു. പരാതി മറച്ചുവെച്ച ഹെഡ്മാസ്റ്റർക്കെതിരെ നടപടിയുണ്ടായില്ല. കുട്ടികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാനാണ് ശ്രമം. കലക്ടർ യോഗം വിളിച്ചെങ്കിലും പ്രശ്നം പരിഹരിക്കുന്നതിനാണ് ചർച്ച നടത്തിയത്.
സംസ്ഥാനത്തു പട്ടികവിഭാഗത്തിന് കീഴിലെ ചില സ്കൂളുകെളക്കുറിച്ച് നിരന്തരം പരാതിയുണ്ട്. പരാതി നൽകിയാലും അന്വേഷണം നടത്തില്ല. കുട്ടികളെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. ഇത്തരം സംഭവങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് ബിന്ദു കത്തിൽ ആവശ്യപ്പെട്ടത്. വീടുകളിൽനിന്നും രക്ഷിതാക്കളിൽനിന്നും അകന്നുകഴിയുന്ന ആദിവാസി കുട്ടികൾക്ക് വേണ്ടത്ര സംരക്ഷണവും സഹായവും നൽകണം. പട്ടികവർഗ വകുപ്പിൽനിന്ന് ഇക്കാര്യത്തിൽ അലംഭാവമുണ്ട്. സ്കൂളുകളിൽ ആദിവാസി കുട്ടികൾക്ക് ജീവനിൽ ഭയമില്ലാതെ പഠിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നും കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.