ബിന്ദുകൃഷ്ണക്കെതിരെ പോക്സോ കേസ്
text_fieldsഓച്ചിറ: കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത് തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് കുട്ടിയ ുടെ ബന്ധുക്കളുമായി പടമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് കേസ്. മുജീബ് റഹ്മാൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് ശനിയാഴ്ച രാത്രിയിൽ എഫ്.ഐ.ആർ എടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ ചിത്രങ്ങളോ പേരോ പരസ്യപ്പെടുത്താൻ പാടിെല്ലന്നാണ് നിയമത്തിൽ പറയുന്നത്. ബിന്ദുകൃഷ്ണ ഇത് ലംഘിച്ചതായി പരാതിയിൽ പറയുന്നു. പ്രതിഷേധത്തെ തുടർന്ന് ബിന്ദുകൃഷ്ണ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. പ്രചരിപ്പിച്ചവർക്കെതിരെയും കേസടുക്കുമെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.