ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍
text_fieldsബംഗളൂരു: മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍. വ്യാഴാഴ്ച രാത്രി കോവിഡ് പരിശോധനക്ക് ശേഷമാണ് ബിനീഷിനെ ഇവിടേക്കു മാറ്റിയത്.
14 ദിവസത്തേക്കാണ് ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദും ഈ ജയിലിലാണുള്ളത്. ബിനീഷുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡി നോട്ടീസ് അയച്ചു.
അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് ഇ.ഡിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.