മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ആറു മണിക്കൂർ ചോദ്യം ചെയ്തു
text_fieldsബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ആറു മണിക്കൂർ ചോദ്യം ചെയ്തു.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) രജിസ്റ്റർ ചെയ്ത ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞയാഴ്ച അനൂപിെൻറ മൊഴി രേഖെപ്പടുത്തിയിരുന്നു.
ബിനീഷിെൻറയും അനൂപിെൻറയും മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടെന്നാണ് വിവരം. 2015 മുതൽ 2020 ആഗസ്റ്റ് വരെയുള്ള കാലയളവിൽ അനൂപ് മുഹമ്മദിെൻറ അക്കൗണ്ടിലേക്ക് 70 ലക്ഷം രൂപ വന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. അനൂപ് അറസ്റ്റിലാവുന്നതിന് രണ്ടു ദിവസം മുമ്പുവരെ ഇരുവരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടത് അന്വേഷണസംഘത്തിന് സംശയമുണർത്തുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ 10.45 നാണ് ബിനീഷ് ഇ.ഡി ഒാഫിസിലെത്തിയത്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 10 മിനിറ്റ് ഒാഫിസിൽ വിശ്രമിച്ച ശേഷമാണ് ബിനീഷ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.