ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്: നിജസ്ഥിതി അറിയാതെ അഭിപ്രായം പറയാനാവില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അന്വേഷണ ഏജൻസികളുടെ പക്കലുള്ള വിവരങ്ങൾ എന്തൊക്കെെയന്ന് അറിയാതെ ഇ.ഡി നടത്തിയ പരിശോധനയെ രാഷ്ട്രീയ പ്രേരിതമെന്നോ അതേക്കുറിച്ച് മറ്റെന്തെങ്കിലും അഭിപ്രായമോ പറയാനാവില്ലെന്ന് മുഖ്യമന്ത്രി. ബിനീഷ് കോടിയേരിയുടെ വസതിയിൽ എൻഫോഴ്സ്മെൻറ് നടത്തിയ റെയ്ഡിനെകുറിച്ച് അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. നിജസ്ഥിതി അറിയാതെ മുൻകൂറായി പ്രവചനം നടത്താനാവില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര ഏജൻസി ബിനീഷിെൻറ വീട്ടിൽ നടത്തിയ റെയ്ഡ് അന്വേഷണവുമായി ബന്ധപ്പെട്ടാണ്. അന്വേഷണ ഏജൻസിയുടെ പക്കലുള്ള വിവരങ്ങൾ എന്തൊക്കെയെന്ന് അറിയാതെ ഇപ്പോൾ നമുക്ക് ഒന്നും ഉറപ്പിച്ച് പറയാനാവില്ല. അന്വേഷണത്തിെൻറ ഭാഗമായാണ് കേന്ദ്ര ഏജൻസി ഇവിടേക്ക് വന്നത്. അവരുടെ പക്കലുള്ള വിവരങ്ങൾ എന്താണെന്ന് അറിയാത്തവർ റെയ്ഡിനെപ്പറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ല.
വീട്ടിലെ റെയ്ഡിനിടെ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനെതിരെ നമ്മുടെ നാട്ടിൽ നിയമമുണ്ട്. അതനുസരിച്ച് ആ കുടുംബം നടപടി സ്വീകരിക്കും. റെയ്ഡുമായി ബന്ധപ്പെട്ട് ബിനീഷിെൻറ കുടുംബത്തിന് യോജിക്കാനാവാത്ത ചില കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബത്തിെൻറ ന്യായമായ പരാതിയിൽ നടപടികൾ നടക്കും. അന്വേഷണസംഘത്തിന് സുരക്ഷ നൽകിയ സി.ആർ.പി.എഫ് സംഘത്തെ സംസ്ഥാന പൊലീസ് തടഞ്ഞുവെന്ന തരത്തിൽ സംഭവങ്ങളെ കാണേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.