േപ്രാസിക്യൂഷൻ തനിക്കെതിരെ തെളിവുണ്ടാക്കാൻ ശ്രമിക്കുന്നെന്ന് ബിനീഷ്
text_fieldsബംഗളൂരു: പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ കൂട്ടിയോജിപ്പിച്ച് തെളിവ് സൃഷ്ടിക്കാനാണ് േപ്രാസിക്യൂഷെൻറ ശ്രമമെന്ന് ബിനീഷ് കോടിയേരി കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ്ചെയ്ത ബിനീഷിെൻറ ജാമ്യാപേക്ഷ കർണാടക ഹൈകോടതിയിൽ തിങ്കളാഴ്ച പരിഗണിക്കെവയാണ് േപ്രാസിക്യൂഷൻ നടപടിയെ എതിർത്ത് ബിനീഷിെൻറ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ വാദമുയർത്തിയത്. ഹരജിയിൽ ബുധനാഴ്ച തുടർവാദം നടക്കും.
എൻ.സി.ബി രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായ മുഹമ്മദ് അനൂപിൽനിന്ന് നേരിേട്ടാ അല്ലാതെയോ ബിനീഷ് പണം സ്വീകരിച്ചിട്ടില്ലെന്നും അനൂപിന് പല തവണയായി വായ്പയായാണ് പണം നൽകിയതെന്നും ബിനീഷിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബംഗളൂരുവിലെ ഹയാത്ത് ഹോട്ടലിെൻറ ബിസിനസ് ആവശ്യങ്ങൾക്കായി 60 ലക്ഷത്തോളം രൂപ മുഹമ്മദ് അനൂപിന് ബിനീഷ് നൽകിയിട്ടുണ്ട്. എല്ലാ തുകയും നൽകിയത് ബാങ്ക് ഇടപാടുകളിലൂടെയാണ്.
ഇതിെൻറ രേഖകൾ കൈവശമുണ്ട്. 2012 മുതൽ ബിനീഷിെൻറ അക്കൗണ്ടിലെത്തിയ പണത്തെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇത് പച്ചക്കറി- മത്സ്യ മൊത്തക്കച്ചവടത്തിലൂടെ ലഭിച്ചതാണ്.
ജാമ്യാപേക്ഷയില്‍ ബിനീഷിെൻറ അഭിഭാഷകെൻറ തുടർവാദം ബുധനാഴ്ച നടക്കും. മറുവാദമുന്നയിക്കാൻ അന്നേദിവസം ഇ.ഡിക്കും കോടതി സമയം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.