ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ ബി.െജ.പി -സി.പി.എം സംഘർഷങ്ങൾക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകർകൂടി കസ്റ്റഡിയിൽ. സംഭവം നടന്ന വെള്ളിയാഴ്ച പുലർച്ചെ 3.15ന് ബിനീഷിെൻറ വീടിന് സമീപത്ത് വർക്ഷോപ്പിലെ സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയും പൂജപ്പുര സ്േറ്റഷനിൽ ചോദ്യം ചെയ്തു.
ഇതിനിടെ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ അതിക്രമം ഒറ്റക്ക് തടയാൻ ശ്രമിച്ച സിവിൽ പൊലീസുകാരൻ പ്രതിജ്ഞയകുമാറിന് െഎ.ജി മനോജ് എബ്രഹാം 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ സന്ദർശിച്ചാണ് മേനാജ് എബ്രഹാം ഉപഹാരവിവരം അറിയിച്ചത്. നഗരത്തിൽ സംഘർഷം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഒരു രാത്രി മുഴുവൻ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ നഗരം ശാന്തമാവുന്നതിനിടെ കാട്ടാക്കടയിൽ സി.പി.എം പ്രേദശിക നേതാവിെൻറ വീട്ടിലേക്ക് കല്ലേറുണ്ടായി. വെള്ളിയാഴ്ച രാത്രി 12ഒാടെ സി.പി.എം കാട്ടാക്കട ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ടോമി ആൻറണിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ജനൽ ചില്ലുകളും ലൈറ്റും തകർന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും നാശം സംഭവിച്ചു. എന്നാൽ, നഗരത്തിൽ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബിനീഷിെൻറ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതിലൂടെ അക്രമിസംഘങ്ങളെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസിെൻറ വിലയിരുത്തൽ.
നാല് ൈബക്കുകളിൽ എട്ടു പേരെത്തിെയന്നാണ് ദൃശ്യങ്ങളിലുള്ളത്. നഗരത്തിൽ കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. 10 എസ്.െഎമാരുടെ നേതൃത്വത്തിൽ 450 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. പാർട്ടി ഒാഫിസുകൾക്ക് പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം തുടരുകയാെണന്നും ഇക്കാര്യത്തിൽ സർക്കാറിെൻറ പൂർണ പിന്തുണയുെണ്ടന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴിയിലെ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് നേരെ കൗൺസിലർ െഎ.പി. ബിനുവിെൻറ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. ബിനുവിെൻറയടക്കം സി.പി.എം കൗൺസിലർമാരുടെ വീടുകൾക്ക് നേരെ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന് പിന്നാലെയാണിത്. പുലർച്ചെ എസ്.എഫ്.െഎ സംസ്ഥാന ഒാഫിസിന് നേരെയും ബോംബേറുണ്ടായി. നഗരത്തിലെ അക്രമസംഭവത്തിൽ 10 പേർ ഇതുവരെ അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.