ബിനീഷ് കോടിയേരി നായകനായ സിനിമ കേന്ദ്രീകരിച്ചും അന്വേഷണം
text_fieldsകൊച്ചി: ബംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം മലയാള സിനിമയിലേക്കും. ഇതിെൻറ ഭാഗമായി ബിനീഷ് നായകനായി 2018ൽ പുറത്തിറങ്ങിയ 'നാമം' സിനിമക്ക് പണം മുടക്കിയവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 'നാമം' ഉൾപ്പെടെ ബിനീഷുമായി ബന്ധപ്പെട്ട ചില സിനിമകളുടെ മറവിൽ വൻ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം സ്വദേശി മഹേഷ് രാജാണ് 'നാമം' നിർമിച്ചത്. ബിനീഷിെൻറ പ്രേരണയാൽ മറ്റുചിലരും ഈ സിനിമയിൽ പണം മുടക്കിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള കാർ ഷോറൂം ഉടമയും ഇതിൽ ഉൾപ്പെടുന്നു.
2005ൽ 'ഫൈവ് ഫിംഗേഴ്സ്' ചിത്രത്തിലൂടെ സിനിമയിലെത്തിയ ബിനീഷ് ലയൺ, ലങ്ക, പ്രജാപതി, കുരുക്ഷേത്ര, ഒപ്പം, കർമയോദ്ധ, ഡബിൾ ബാരൽ, ബൈസിക്കിൾ തീവ്സ്, ബൽറാം വേഴ്സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
താരസംഘടന ചർച്ച ചെയ്യും
കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടൻകൂടിയായ ബിനീഷ് കോടിയേരിയുടെ വിഷയം അടുത്ത 'അമ്മ' നിർവാഹകസമിതി യോഗം ചർച്ച ചെയ്യും. അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗമാണ് ബിനീഷ്. യോഗം വിശദമായി ചർച്ച ചെയ്ത് ബിനീഷിനെതിരായ നടപടി തീരുമാനിക്കും. 'അമ്മ' പ്രസിഡൻറ് മോഹൻലാലിെൻറ സൗകര്യംകൂടി കണക്കിലെടുത്താകും യോഗത്തിെൻറ തീയതി തീരുമാനിക്കുക എന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ 'അമ്മ'യുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരൻകൂടിയാണ് ബിനീഷ്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സ്വീകരിച്ച നടപടിക്ക് സമാനമായി ബിനീഷിനെയും സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.