ബിനീഷിെൻറ ബിനാമികളെ തേടി എട്ടിടത്ത് ഇ.ഡി പരിശോധന
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സ്വത്ത്, ബിനാമി ഇടപാടുകൾ തേടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാനത്ത് എട്ടിടത്ത് ബുധനാഴ്ച ഒരേസമയം പരിേശാധന നടത്തി. സുരക്ഷ കാര്യങ്ങളിൽ സഹായിക്കാൻ സി.ആർ.പി.എഫ്, കർണാടക പൊലീസ് സംഘങ്ങളുമുണ്ടായിരുന്നു. പരിശോധന നടത്തിയ സ്ഥലങ്ങൾ.
വീട് 'കോടിയേരി'
ബിനീഷ് കോടിയേരിയുടെ പേരിൽ മരുതംകുഴി കൂട്ടാന്വിളയിലുള്ള 'കോടിയേരി' വീട്. 15 െസൻറും വീടും ഉൾപ്പെടെ കോടി മതിക്കുന്ന സമ്പത്തുണ്ടെന്നാണ് വിലയിരുത്തൽ. വീട്ടില് ആരും ഉണ്ടായിരുന്നില്ല.
ടോറസ് റെമഡീസ്
സ്റ്റാച്യു ചിറക്കുളം റോഡിലെ 'ടോറസ് റെമഡീസ്' സ്ഥാപനം. ആനന്ദ് പത്മനാഭൻ, മഹേഷ് വൈദ്യനാഥൻ എന്നിവരാണ് ചെന്നൈ ആസ്ഥാനമായ സ്ഥാപനത്തിെൻറ ഡയറക്ടർമാർ. സ്ഥാപനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം.
അബ്ദുൽ ലത്തീഫിെൻറ വീട്
ബിനീഷിെൻറ ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫിെൻറ കവടിയാർ ഗോൾഫ് ലിങ്സിെല വീട്. രേഖകളും ബിനീഷുമായുള്ള ഇടപാടുകളും പരിശോധിച്ചു.
കാർ പാലസ്
അബ്ദുൽ ലത്തീഫിെൻറ കേശവദാസപുരത്തെ കാർ പാലസ്. സ്വർണക്കടത്തിൽ ആരോപണവിധേമായ യു.എ.എഫ്.എക്സ് സൊല്യൂഷൻസ് സ്ഥാപനവും 2018ലെ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് യു.എ.ഇ കോൺസുലേറ്റ് അനുവദിച്ച തുക കൈമാറിയതും കാർപാലസും അബ്ദുൽ ലത്തീഫിേൻറതാന്നെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
ആനന്ദ് പത്മനാഭെൻറ വീട്
ബിനീഷിനൊപ്പം ചേർന്ന് ശംഖുംമുഖത്തെ ഒാൾഡ് കോഫി ഹൗസ് നടത്തുന്ന ആനന്ദ് പത്മനാഭെൻറ കുടപ്പനക്കുന്നിലെ വീട്. മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് ഇൗ സ്ഥാപനത്തിെൻറ പേരിൽ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. സ്ഥാപനം ബിനീഷ്, ആനന്ദ് ഉൾപ്പെടെ മൂന്ന് പേരുടെ പാർട്ണർഷിപ്പിലാണെന്ന് തെളിയിക്കുന്ന രേഖകൾ ബന്ധുക്കൾ ഇ.ഡി ഉദ്യോഗസ്ഥർക്ക് കൈമാറി.
കെ.കെ റോക്സ് ഉടമയുടെ വീട്
വിഴിഞ്ഞം പദ്ധതിക്കുൾപ്പെടെ പാറ വിതരണം ചെയ്യുന്ന കെ.കെ റോക്സ് ഉടമ അരുൺ വർഗീസിെൻറ വീട്. ഒാഫിസിലും എത്തിയതായാണ് വിവരം.
അൽ ജസാമിെൻറ അരുവിക്കരയിലെ വീട്
ബിനീഷിെൻറ ക്രിക്കറ്റ് ടീമുമായി ബന്ധമുള്ള അൽ ജസാം അബ്ദുൽ ജബ്ബാറിെൻറ അരുവിക്കര വട്ടക്കുളത്തെ വീട്. ക്രിക്കറ്റ് ക്ലബ് ഉടമ. ബിനീഷിെൻറ ആഡംബര വാഹനങ്ങൾ പലതും ബിനാമി പേരുകളിലാണെന്നാണ് ആരോപണം.
അനസിെൻറ കണ്ണൂർ ധർമടത്തെ വീട്
കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അനസിെൻറ കണ്ണൂർ ധർമടത്തെ വീട്. അഭിഭാഷകൻ എത്തിയെങ്കിലും വീട്ടിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. രേഖകൾ മതിലിനരികിൽ കത്തിച്ച നിലയിൽ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.